എണ്ണ തെന്നി താഴേയ്ക്ക്; ഇ​ന്ധ​ന​വി​ല ഇ​ന്നും കു​റ​ഞ്ഞു
Tuesday, January 28, 2020 10:05 AM IST
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​വി​ല വീ​ണ്ടും കു​റ​ഞ്ഞു. പെ​ട്രോ​ളി​ന് 11 പൈ​സ​യും ഡീ​സ​ലി​ന് 13 പൈ​സ​യു​മാ​ണ് ഇ​ന്ന് കു​റ​ഞ്ഞി​ട്ടു​ള്ള​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ൽ പെ​ട്രോ​ൾ വി​ല 75.68 രൂ​പ​യാ​യും ഡീ​സ​ൽ വി​ല 70.41 രൂ​പ​യാ​യും കു​റ​ഞ്ഞു.

തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ൾ വി​ല 76.95 രൂ​പ​യും ഡീ​സ​ൽ വി​ല 71.60 രൂ​പ​യു​മാ​ണ്. ഏ​റെ നാ​ളു​ക​ൾ​ക്കു​ശേ​ഷ​മാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ൾ വി​ല 77 രൂ​പ​യി​ൽ താ​ഴെ​യെ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കി​ടെ സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​വി​ല​യി​ൽ വ​ൻ ഇ​ടി​വാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.