റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ നി​റ​വി​ൽ രാ​ജ്യം; യു​ദ്ധ​സ്മാ​ര​ക​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി പു​ഷ്പ​ച​ക്രം അ​ർ​പ്പി​ച്ചു
Sunday, January 26, 2020 10:31 AM IST
ന്യൂ​ഡ​ൽ​ഹി: 71-ാം റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ നി​റ​വി​ൽ രാ​ജ്യം. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ദേ​ശീ​യ യു​ദ്ധ​സ്മാ​ര​ക​ത്തി​ലെ​ത്തി പു​ഷ്പ​ച​ക്രം അ​ര്‍​പ്പി​ച്ചു. ഇ​തോ​ടെ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ പ്രൗ​ഢ ഗം​ഭീ​ര​മാ​യ ച​ട​ങ്ങു​ക​ൾ രാ​ജ്‌​പ​ഥി​ൽ ആ​രം​ഭി​ച്ചു.

ഇ​താ​ദ്യ​മാ​യാ​ണ്, റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ല്‍ അ​മ​ര്‍ ജ​വാ​ന്‍ ജ്യോ​തി​ക്ക് പ​ക​രം ദേ​ശീ​യ യു​ദ്ധ​സ്മാ​ര​ക​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി സൈ​നി​ക​ര്‍​ക്ക് ആ​ദ​രം അ​ര്‍​പ്പി​ക്കു​ന്ന​ത്.

ബ്ര​സീ​ൽ പ്ര​സി​ഡ​ന്‍റ് ജൈ​ർ ബോ​ൾ​സൊ​നാ​രോ​യാ​ണ് റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ലെ വി​ശി​ഷ്ടാ​തി​ഥി. ഒ​ന്ന​ര​മ​ണി​ക്കൂ​ര്‍ നീ​ണ്ടു​നി​ല്‍​ക്കു​ന്ന പ​രി​പാ​ടി​ക​ളാ​കും രാ​ജ്പ​ഥി​ല്‍ ന​ട​ക്കു​ക. ക​ന​ത്ത​സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളാ​ണ് ഡ​ൽ​ഹി​യി​ൽ എ​ല്ലാ​യി​ട​ത്തും ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.