പൗ​ര​ത്വ നി​യ​മം: കേ​ന്ദ്ര​ത്തി​നെ​തി​രേ മ​ന്ത്രി​മാ​രു​ടെ റി​പ്പ​ബ്ലി​ക് ദി​ന പ്ര​സം​ഗം
Sunday, January 26, 2020 10:07 AM IST
തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി റി​പ്പ​ബ്ലി​ക് ദി​ന പ്ര​സം​ഗ​ത്തി​ൽ മ​ന്ത്രി​മാ​ർ. കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​മാ​ണ് സം​സ്ഥാ​ന മ​ന്ത്രി​മാ​ർ ന​ട​ത്തി​യ​ത്. ഭ​ര​ണ​ഘ​ട​ന​യു​ടെ ബ​ല​ത്തി​ലാ​ണ് ക​ഴി​ഞ്ഞ 71 വ​ർ​ഷ​മാ​യി നാം ​ജീ​വി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ ആ​ല​പ്പു​ഴ​യി​ൽ പ​റ​ഞ്ഞു. എ​ല്ലാ പ​ദ​വി​ക​ളി​ലി​രി​ക്കു​ന്ന​വ​ർ​ക്കും സാ​ധാ​ര​ണ​ക്കാ​ർ​ക്കും ഒ​രേ ഭ​ര​ണ​ഘ​ട​ന​യാ​ണു​ള്ള​തെ​ന്നും ആ​രും ഭ​ര​ണ​ഘ​ട​ന​യ്ക്ക് അ​തീ​ത​ര​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

മ​ത​ത്തി​ന്‍റെ പേ​രി​ൽ സ​മൂ​ഹ​ത്തെ ഭി​ന്നി​പ്പി​ക്കു​ന്ന പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തെ ചെ​റു​ത്തു തോ​ൽ​പ്പി​ക്ക​ണ​മെ​ന്ന് മ​ന്ത്രി വി​.എ​സ്. സു​നി​ൽ​കു​മാ​ർ തൃ​ശൂ​രി​ൽ പ​റ​ഞ്ഞു. മ​തേ​ത​ര മൂ​ല്യ​ങ്ങ​ൾ വെ​ല്ലു​വി​ളി നേ​രി​ടു​ന്ന കാ​ല​മാ​ണി​തെ​ന്ന് മ​ന്ത്രി എം.​എം. മ​ണി ഇ​ടു​ക്കി​യി​ലെ റി​പ്പ​ബ്ലി​ക്ക് ദി​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ന്ത​സ​ത്ത​ക്ക് നി​ര​ക്കാ​ത്ത നി​യ​മ​ങ്ങ​ൾ കേ​ന്ദ്രം പാ​സാ​ക്കു​ന്നു​വെ​ന്നും അ​ത് നാ​ടി​നു ത​ന്നെ ദോ​ഷ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഭ​ര​ണ​ഘ​ട​ന വ്യ​വ​സ്ഥ വെ​ല്ലു​വി​ളി നേ​രി​ടു​ന്നു​വെ​ന്ന് മ​ന്ത്രി ജെ. മേ​ഴ്സി​ക്കുട്ടിയമ്മ കൊ​ല്ല​ത്ത് പ​റ​ഞ്ഞു. രാ​ജ്യ​ത്തെ പ്രാ​കൃ​ത കാ​ല​ത്തേ​ക്ക് കൊ​ണ്ടു​പോ​കാ​നാ​ണ് ചി​ല​ർ ശ്ര​മി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​നും വി​ശ​ദ​മാ​ക്കി. കേ​ന്ദ്ര​വും സം​സ്ഥാ​ന​വും ത​മ്മി​ൽ നേ​ര​ത്തെ ത​ർ​ക്ക​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി എ.​കെ. ബാ​ല​ൻ പാ​ല​ക്കാ​ട് പ​റ​ഞ്ഞു. ത​ർ​ക്ക​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് അ​ധി​കാ​ര​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.