കൊ​റോ​ണ: കൊ​ച്ചി​യി​ൽ ഒ​രാ​ൾ​കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ൽ
Saturday, January 25, 2020 7:23 PM IST
കൊ​ച്ചി: ചൈ​ന​യി​ൽ​നി​ന്ന് പ​നി​യോ​ടെ കേ​ര​ള​ത്തി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി​യ ഒ​രാ​ൾ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ൽ. കൊ​റോ​ണ വൈ​റ​സ് ബാ​ധ​യെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് ചൈ​ന​യി​ൽ​നി​ന്നെ​ത്തി​യ വി​ദ്യാ​ർ​ഥി​യെ​യാ​ണ് എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​തോ​ടെ എ​റ​ണാ​കു​ള​ത്ത് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണം മൂ​ന്നാ​യി. പെ​രു​മ്പാ​വൂ​ര്‍, ച​ങ്ങാ​നാ​ശേ​രി സ്വ​ദേ​ശി​ക​ളാ​ണ് എ​റ​ണാ​കു​ളം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലു​മാ​യി നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. കോ​ട്ട​യം, മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​ര്‍​കൂ​ടി ആ​ശു​പ​ത്രി​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. പൂ​ന നാ​ഷ​ണല്‍ വൈ​റോ​ള​ജി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍​നി​ന്ന് പ​രി​ശോ​ധ​നാ​ഫ​ലം വ​രു​ന്ന​തു​വ​രെ ഇ​വ​ര്‍ ഐ​സ​ലേ​ഷ​ന്‍ വാ​ര്‍​ഡു​ക​ളി​ല്‍ തു​ട​രും.

പ​നി​യി​ല്ലെ​ങ്കി​ലും ചൈ​ന​യി​ല്‍​നി​ന്ന് അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ മ​ട​ങ്ങി​യെ​ത്തി​യ എ​ല്ലാ​വ​രും 28 ദി​വ​സം നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. രാ​ജ്യ​ത്ത് 11 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം ചൈ​ന​യി​ൽ കൊ​റോ​ണ ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 41 ആ​യി. ലോ​ക​മാ​ക​മാ​നം ഇ​തു​വ​രെ ആ​യി​ര​ത്തി​ല​ധി​കം പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഇ​തി​ൽ 800 പേ​രും ചൈ​ന​യി​ൽ​നി​ന്നു​ള്ള​വ​രാ​ണ്. താ​യ്‌​ല​ൻ​ഡ്, സിം​ഗ​പ്പൂ​ർ, താ​യ്‌​വാ​ൻ, ജ​പ്പാ​ൻ, വി​യ​റ്റ്നാം, ദ​ക്ഷി​കൊ​റി​യ, അ​മേ​രി​ക്ക എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലും രോ​ഗ​സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.