വെ​ള്ളാ​പ്പ​ള്ളി​യെ വെ​ട്ടി സു​ഭാ​ഷ് വാ​സു; കോ​ള​ജി​ന്‍റെ പേ​ര് മാ​റ്റി, തു​ഷാ​റും തെ​റി​ച്ചു
Saturday, January 25, 2020 11:16 AM IST
ആ​ല​പ്പു​ഴ: എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍റെ പേ​രി​ലു​ള്ള എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ന്‍റെ പേ​ര് മാ​റ്റി എ​സ്എ​ൻ​ഡി​പി മാ​വേ​ലി​ക്ക​ര യൂ​ണി​യ​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് സു​ഭാ​ഷ് വാ​സു. മൈ​ക്രോ ഫി​നാ​ൻ​സ് ത​ട്ടി​പ്പ് ആ​രോ​പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ൾ​ക്കു പി​ന്നാ​ലെ​യാ​ണു ന​ട​പ​ടി.

കാ​യം​കു​ള​ത്തു​ള്ള ശ്രീ ​വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ കോ​ള​ജ് ഓ​ഫ് എ​ഞ്ചി​നി​യ​റിം​ഗ് കോ​ള​ജി​നെ മ​ഹാ​ഗു​രു ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി എ​ന്നാ​ണു പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. സു​ഭാ​ഷ് വാ​സു​വി​നു ഭൂ​രി​പ​ക്ഷ​മു​ള്ള ഡ​യ​റ​ക്ട​ർ ബോ​ർ​ഡാ​ണ് കോ​ള​ജി​ന്‍റേത്.

വെ​ള്ളാ​പ്പ​ള്ളി​യു​ടെ എ​തി​ർ ചേ​രി​യി​ലു​ള്ള ഗോ​കു​ലം ഗോ​പാ​ല​നെ കോ​ള​ജി​ന്‍റെ ചെ​യ​ർ​മാ​നാ​യും നി​യ​മി​ച്ചി​ട്ടു​ണ്ട്. തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​യാ​യി​രു​ന്നു ഇ​തു​വ​രെ കോ​ള​ജി​ന്‍റെ ചെ​യ​ർ​മാ​ൻ. അ​ഞ്ചു കോ​ടി രൂ​പ ഗോ​കു​ലം ഗോ​പാ​ല​ൻ കോ​ള​ജ് ട്ര​സ്റ്റി​നു​വേ​ണ്ടി നി​ക്ഷേ​പി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണു സൂ​ച​ന.

മു​ൻ ഡി​ജി​പി ടി.​പി. സെ​ൻ​കു​മാ​റി​നും സു​ഭാ​ഷ് വാ​സു​വി​നു​മെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി വെ​ള്ളാ​പ്പ​ള​ളി ന​ടേ​ശ​ൻ ക​ഴി​ഞ്ഞ ദി​വ​സം രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ര​ണ്ടു പേ​രും ആ​രോ ത​യാ​റാ​ക്കി​വി​ട്ട മ​നു​ഷ്യ​ബോം​ബു​ക​ളാ​ണെ​ന്നു വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​യും ഇ​രു​വ​ർ​ക്കു​മെ​തി​രെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. കേ​ര​ളം ക​ണ്ട ഏ​റ്റ​വും വ​ലി​യ ഫ്രോ​ഡാ​ണു സു​ഭാ​ഷ് വാ​സു​വെ​ന്നാ​ണ് തു​ഷാ​ർ പ​റ​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.