ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണി​ൽ അ​ട്ടി​മ​റി; ഗ്രീ​സി​ന്‍റെ സ്റ്റെ​ഫാ​നോ​സ് സി​റ്റ്സി​പാ​സും പു​റ​ത്ത്
Saturday, January 25, 2020 1:57 AM IST
മെ​ൽ​ബ​ൺ: ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണി​ൽ വ​മ്പ​ൻ അ​ട്ടി​മ​റി. മൂ​ന്നാം റൗ​ണ്ടി​ൽ ആ​റാം സീ​ഡ് ഗ്രീ​സി​ന്‍റെ സ്റ്റെ​ഫാ​നോ​സ് സി​റ്റ്സി​പാ​സ് പു​റ​ത്താ​യി. ക​നേ​ഡി​യ​ൻ താ​രം മി​ലോ​സ് റാ​വോ​ണി​ച്ചാ​ണ് നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് സി​റ്റ്സി​പാ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. സ്കോ​ർ: 7-5, 6-4, 7-6(7-2).

നാ​ലാം റൗ​ണ്ടി​ൽ യു​എ​സ് ഓ​പ്പ​ൺ മു​ൻ ജേ​താ​വ് കൂ​ടി​യാ​യ മാ​രി​ൻ സി​ലി​ച്ചാ​ണ് റാ​വോ​ണി​ച്ചി​ന്‍റെ എ​തി​രാ​ളി. മൂ​ന്നാം റൗ​ണ്ടി​ൽ സ്പാ​നി​ഷ് താ​രം റോ​ബ​ർ​ട്ടോ ബാ​റ്റി​സ്റ്റ അ​ഗ​ട്ടി​ന്‍റെ മ​റി​ക​ട​ന്നാ​ണ് സി​ലി​ച്ചി​ന്‍റെ മു​ന്നേ​റി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.