ചെ​റു​കി​ട ഉ​പ​ഗ്ര​ഹ വി​ക്ഷേ​പ​ണം ഇ​ക്കൊ​ല്ലം: ഡോ.​കെ.​ശി​വ​ൻ
Friday, January 24, 2020 8:12 PM IST
തി​രു​വ​ന​ന്ത​പു​രം: കു​റ​ഞ്ഞ ചെ​ല​വി​ൽ ചെ​റി​യ ഉ​പ​ഗ്ര​ഹ​ങ്ങ​ളെ ഭ്ര​മ​ണ​പ​ഥ​ത്തി​ലെ​ത്തി​ക്കു​ന്ന ചെ​റു​കി​ട ഉ​പ​ഗ്ര​ഹ വി​ക്ഷേ​പ​ണ വാ​ഹ​ന​ത്തി​ൽ(​എ​സ്എ​സ്എ​ൽ​വി) ആ​ദ്യ​ത്തേ​തി​ന്‍റെ വി​ക്ഷേ​പ​ണം ഇ​ക്കൊ​ല്ലം ഏ​പ്രി​ലി​ൽ ശ്രീ​ഹ​രി​ക്കോ​ട്ട​യി​ൽ നി​ന്ന് ഉ​ണ്ടാ​കു​മെ​ന്നു ഐ​എ​സ്ആ​ർ​ഒ ചെ​യ​ർ​മാ​ൻ ഡോ.​കെ.​ശി​വ​ൻ പ​റ​ഞ്ഞു. ശ്രീ ​ചി​ത്തി​ര തി​രു​നാ​ൾ ട്ര​സ്റ്റി​ന്‍റെ ശ്രീ​ചി​ത്തി​ര തി​രു​നാ​ൾ പു​ര​സ്കാ​രം ഗ​വ​ർ​ണ​റി​ൽ നി​ന്ന് ഏ​റ്റു​വാ​ങ്ങി മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഐ​എ​സ്ആ​ർ​ഒ​യു​ടെ പ​ദ്ധ​തി​യാ​യ ഗ​ഗ​ൻ​യാ​ൻ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. നി​ര​വ​ധി വൈ​ദ്യ പ​രി​ശോ​ധ​ന​ക​ൾ​ക്കും മ​നഃ​ശാ​സ്ത്ര പ​രി​ശോ​ധ​ന​ക​ൾ​ക്കും ശേ​ഷം ഭാ​ര​തീ​യ വ്യോ​മ​സേ​ന​യി​ൽ നി​ന്ന് നാ​ല് വൈ​മാ​നി​ക​രെ ബ​ഹി​രാ​കാ​ശ യാ​ത്ര​യ്ക്കാ​യി തെ​ര​ഞ്ഞെ​ടു​ത്തു. ബ​ഹി​രാ​കാ​ശ​യാ​ത്ര​യ്ക്കു​ള​ള വാ​ഹ​ന​ത്തി​ന്‍റെ രൂ​പ​ക​ൽ​പ​ന​യും എ​ൻ​ജി​നി​യ​റിം​ഗും പൂ​ർ​ത്തി​യാ​യി.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി പ​രി​ശോ​ധ​ന​ക​ളും ഇ​ക്കൊ​ല്ലം ത​ന്നെ ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ണ്ട്. മ​നു​ഷ്യ​നെ ബ​ഹി​രാ​കാ​ശ​ത്ത് എ​ത്തി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യു​ള്ള ആ​ളി​ല്ലാ വാ​ഹ​ന​ത്തി​ന്‍റെ വി​ക്ഷേ​പ​ണം ഇ​ക്കൊ​ല്ലം ത​ന്നെ ന​ട​ത്താ​നാ​കു​മെ​ന്നും ഐ​എ​സ്ആ​ർ​ഒ ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.