ആ​ർ​ക്കും പൗ​ര​ത്വം ന​ഷ്ട​പ്പെ​ടി​ല്ല; സി​എ​എ​യെ​ക്കു​റി​ച്ച് തെ​റ്റിദ്ധാ​ര​ണ പ​ര​ത്തു​ന്ന​ത് ദേ​ശ​വി​രു​ദ്ധ ശ​ക്തി​ക​ളെന്ന് ബാബ രാംദേവ്
Friday, January 24, 2020 2:34 PM IST
ന്യൂ​ഡ​ൽ​ഹി: പ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധ​ങ്ങ​ളെ ത​ള്ളി യോ​ഗ​ഗു​രു ബാ​ബ രാം​ദേ​വ്. ഈ ​നി​യ​മ​ത്തി​ലൂ​ടെ ആ​ർ​ക്കും പൗ​ര​ത്വം ന​ഷ്ട​പ്പെ​ടി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നി​യ​മ​ത്തേ​ക്കു​റി​ച്ച് തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. മു​സ്‌​ലീം ജ​ന​ത​യു​ടെ പൗ​ര​ത്വ​ത്തി​ന് ഭീ​ഷ​ണി​യാ​ണ് നി​യ​മ​മെ​ന്ന് ചി​ല ദേ​ശ​വി​രു​ദ്ധ ശ​ക്തി​ക​ൾ പ​റ​ഞ്ഞു പ​ര​ത്തു​ക​യാ​ണ്.

രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ഭി​ന്നി​പ്പു​ണ്ടാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള ചി​ല ദേ​ശീ​യ- അ​ന്ത​ർ ദേ​ശീ​യ ശ​ക്തി​ക​ളു​ടെ ഇ​ട​പെ​ട​ൽ ഈ ​പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്ക് പി​ന്നി​ലു​ണ്ടെ​ന്ന് അ​നു​മാ​നി​ക്കേ​ണ്ടി വ​രു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.