ഡ​ൽ​ഹി തെ​ര​ഞ്ഞെ​ടു​പ്പ്: ബി​ജെ​പി നേ​താ​വി​ന്‍റെ വി​വാ​ദ ട്വീ​റ്റ് നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ
Friday, January 24, 2020 1:08 PM IST
ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്‌ ഇ​ന്ത്യ​യും പാ​കി​സ്താ​നും ത​മ്മി​ലു​ള്ള മ​ത്സ​ര​മാ​ണെ​ന്ന ബി​ജെ​പി നേ​താ​വ് ക​പി​ല്‍ മി​ശ്ര​യു​ടെ അ​ഭി​പ്രാ​യ പ്ര​ക​ട​ന​ത്തി​നെ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ രം​ഗ​ത്ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​പി​ൽ മി​ശ്ര​യു​ടെ ട്വീ​റ്റ് എ​ത്ര​യും വേ​ഗം നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ട്വി​റ്റ​ർ അ​ധി​കൃ​ത​രോ​ട് നേ​രി​ട്ടാ​വ​ശ്യ​പ്പെ​ട്ടു.

നേ​ര​ത്തെ, ട്വീ​റ്റ് വി​വാ​ദ​മാ​യ​തോ​ടെ വി​ഷ​യ​ത്തി​ൽ ന​ട​പ​ടി വേ​ണ​മെ​ന്ന് ഡ​ൽ​ഹി മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്. ആം ​ആ​ദ്മി പാ​ര്‍​ട്ടി അം​ഗ​മാ​യി​രു​ന്ന ക​പി​ല്‍, ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ലാ​ണ് ബി​ജെ​പി​യി​ല്‍ ചേ​ർ​ന്ന​ത്‌. അ​ര​വി​ന്ദ് കേ​ജ്‌​രി​വാ​ള്‍ മ​ന്ത്രി​സ​ഭ​യി​ല്‍ അം​ഗ​മാ​യി​രു​ന്ന ക​പി​ല്‍, പാ​ര്‍​ട്ടി വി​ട്ട​തി​നു പി​ന്നാ​ലെ കേ​ജ്‌​രി​വാ​ളി​നെ​തി​രെ അ​ഴി​മ​തി​യാ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രു​ന്നു.

70 അം​ഗ ഡ​ല്‍​ഹി നി​യ​മ​സ​ഭ​യി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ഫെ​ബ്രു​വ​രി എ​ട്ടി​ന് ന​ട​ക്കും. പ​തി​നൊ​ന്നി​നാ​ണ് ഫ​ല​പ്ര​ഖ്യാ​പ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.