മോദിയുടെ ജനപിന്തുണ ഇടിയുന്നുവെന്ന് സർവേ
Friday, January 24, 2020 12:07 PM IST
ന്യൂ​ഡ​ൽ​ഹി: 2019 ഓ​ഗ​സ്റ്റി​ൽ നി​ന്ന് 2020 ജ​നു​വ​രി​ എത്തിയ​പ്പോ​ൾ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ മോ​ദി​യു​ടെ ജ​ന​പി​ന്തു​ണ​യി​ൽ മൂ​ന്നു ശ​ത​മാ​നം ഇ​ടി​വ്. ഇ​ന്ത്യാ​ ടു​ഡേ-​കാ​ർ​വി ഇ​ൻ​സൈ​റ്റ്സ് മൂ​ഡ് ഓ​ഫ് ദി ​നേ​ഷ​ൻ സ​ർ​വേ​യി​ലാ​ണ് ഈ ​ക​ണ്ടെ​ത്ത​ൽ.

രാ​ജ്യ​ത്തെ ഏ​റ്റ​വും മി​ക​ച്ച പ്ര​ധാ​ന​മ​ന്ത്രി ആ​രെ​ന്ന അ​ഭി​പ്രാ​യ സ​ർ​വേ​യി​ൽ മോ​ദി ത​ന്നെ​യാ​ണ് ഇ​പ്പോ​ഴും മു​ന്നി​ലെ​ങ്കി​ലും 37 ശ​ത​മാ​നം പേ​രു​ടെ പി​ന്തു​ണ​യു​ണ്ടാ​യി​രു​ന്ന മോ​ദി​ക്ക് ഇ​പ്പോ​ൾ അത് 34 ശ​ത​മാ​നമായി കു​റ​ഞ്ഞു.

ഇ​ന്ദി​രാ​ ഗാ​ന്ധി​യാ​ണ് ര​ണ്ടാ​മ​ത് എ​ത്തി​യ​ത്. 16 ശ​ത​മാ​നം പേ​രു​ടെ പി​ന്തു​ണ​യാ​ണ് ഇ​ന്ദി​രാ​ ഗാ​ന്ധി​ക്കു​ള്ള​ത്. ഇ​ന്ദി​ര​യു​ടെ പി​ന്തു​ണ 2019നേ​ക്കാ​ൾ ര​ണ്ടു​ശ​ത​മാ​നം വ​ർ​ധി​ച്ച​താ​യും കാ​ണാം. 13 ശ​ത​മാ​നം പേ​ർ എ.ബി. വാ​ജ്പേ​യി​യെ പി​ന്തു​ണ​ച്ചു.

പൗ​ര​ത്വ​നി​യ​മ ഭേ​ദ​ഗ​തി, ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​ർ, സാ​ന്പ​ത്തി​ക ത​ക​ർ​ച്ച, തൊ​ഴി​ലി​ല്ലാ​യ്മ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളാ​ണ് ജ​ന​പി​ന്തു​ണ ഇ​ടി​യാ​ൻ കാ​ര​ണ​മെ​ന്നും സ​ർ​വേ വി​ല​യി​രു​ത്തു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.