ഭൂ​വു​ട​മ​യെ ജെ​സി​ബി കൊ​ണ്ട് അ​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ഡ്രൈ​വ​ര്‍ കീ​ഴ​ട​ങ്ങി
Friday, January 24, 2020 11:48 AM IST
തി​രു​വ​ന​ന്ത​പു​രം: കാ​ട്ടാ​ക്ക​ട​യി​ല്‍ സ്വ​ന്തം ഭൂ​മി​യി​ലെ മ​ണ്ണെ​ടു​പ്പ് ചോ​ദ്യം ചെ​യ്ത ഭൂ​വു​ട​മ​യെ ജെ​സി​ബി കൊ​ണ്ട് അ​ടി​ച്ചു​കൊ​ന്ന കേ​സി​ല്‍ ഡ്രൈ​വ​ര്‍ പോ​ലീ​സി​ന് മു​ന്നി​ല്‍ കീ​ഴ​ട​ങ്ങി. സം​ഭ​വ​ശേ​ഷം ഒ​ളി​വി​ല്‍ പോ​യ പ്ര​തി​ക​ളി​ലൊ​രാ​ളാ​യ വി​ജി​ന്‍ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യോ​ടെ​യാ​ണ് കീ​ഴ​ട​ങ്ങി​യ​ത്.

വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് കാ​ട്ടാ​ക്ക​ട അ​മ്പ​ല​ത്തി​ന്‍​കാ​ല സ്വ​ദേ​ശി​യാ​യ സം​ഗീ​തി​നെ വി​ജി​ന്‍ അ​ട​ങ്ങി​യ ഗു​ണ്ടാ​സം​ഘം ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഉ​ദ്യോ​ഗ​സ്ഥ​രെ​ന്ന വ്യാ​ജേ​ന പ്ര​തി​ക​ള്‍ സം​ഗീ​തി​ന്‍റെ പ​റ​മ്പി​ല്‍ മ​ണ്ണെ​ടു​ക്കാ​നെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നു​ണ്ടാ​യ ത​ര്‍​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് നീ​ങ്ങി​യ​ത്.

നേ​ര​ത്തെ, അ​നു​മ​തി​യോ​ടെ സം​ഗീ​തി​ന്‍റെ ഭൂ​മി​യി​ല്‍ മ​ണ്ണെ​ടു​ത്തി​രു​ന്നു. ഇ​തി​ന്‍റെ മ​റ​വി​ല്‍ അ​നു​മ​തി​യി​ല്ലാ​തെ മ​ണ്ണെ​ടു​ക്കാ​നെ​ത്തി​യ മ​റ്റൊ​രു സം​ഘ​മാ​ണ് അ​ക്ര​മം ന​ട​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.