സി​പി​എം മ​റ​പ​റ്റി അ​ല​നും താ​ഹ​യും മാ​വോ​യി​സം പ്ര​ച​രി​പ്പി​ച്ചെ​ന്ന നി​ല​പാ​ടി​ൽ ഉ​റ​ച്ച് പി . ജ​യ​രാ​ജ​ൻ
Friday, January 24, 2020 11:31 AM IST
ക​ണ്ണൂ​ര്‍: പ​ന്തീ​രാ​ങ്കാ​വ് യു​എ​പി​എ കേ​സ് സം​ബ​ന്ധി​ച്ച് സി​പി​എ​മ്മി​ല്‍ അ​ഭി​പ്രാ​യ​ഭി​ന്ന​ത​യി​ല്ലെ​ന്ന് ആ​വ​ര്‍​ത്തി​ച്ച് സി​പി​എം സം​സ്ഥാ​ന സ​മി​തി അം​ഗം പി. ​ജ​യ​രാ​ജ​ന്‍ രം​ഗ​ത്ത്. സി​പി​എ​മ്മി​ന്‍റെ​യും എ​സ്എ​ഫ്ഐ​യു​ടെ​യും മ​റ​പ​റ്റി അ​ല​ന്‍ ഷു​ഹൈ​ബും താ​ഹ ഫ​സ​ലും മാ​വോ​യി​സം പ്ര​ച​രി​പ്പി​ച്ചെ​ന്ന നി​ല​പാ​ടി​ല്‍ ഉ​റ​ച്ച് നി​ൽ​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സി​പി​എ​മ്മി​ന് ഇ​ക്കാ​ര്യ​ത്തി​ല്‍ ഒ​രു നി​ല​പാ​ടാ​ണ് ഉ​ള്ള​ത്. യു​എ​പി​എ കേ​സ് കോ​ണ്‍​ഗ്ര​സ് ഏ​റ്റെ​ടു​ക്കു​മെ​ന്ന ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ പ്ര​സ്താ​വ​ന, അ​ദ്ദേ​ഹം അ​ര​സം​ഘി​യാ​ണെ​ന്ന ആ​രോ​പ​ണ​ത്തി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ടാ​നു​ള്ള ശ്ര​മ​മാ​ണെ​ന്നും ജ​യ​രാ​ജ​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ത​ന്‍റേ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് ജ​യ​രാ​ജ​ൻ നി​ല​പാ​ട് ആ​വ​ർ​ത്തി​ച്ച​ത്.

ജ​യ​രാ​ജ​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം

UAPA കേ​സി​ൽ​പെ​ട്ട കോ​ഴി​ക്കോ​ട്ടെ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​ഷ​യം കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൻ​മാ​രു​ടെ വീ​ട് സ​ന്ദ​ർ​ശ​ന​ത്തി​ലൂ​ടെ വീ​ണ്ടും ച​ര്‍​ച്ചാ വി​ഷ​യ​മാ​യി​രി​ക്ക​യാ​ണ്. പ​ല മാ​ധ്യ​മ സു​ഹൃ​ത്തു​ക്ക​ളും അ​ഭി​പ്രാ​യം ആ​രാ​ഞ്ഞു​കൊ​ണ്ട് സ​മീ​പി​ച്ച​തി​നാ​ലാ​ണ് വീ​ണ്ടും പ്ര​തി​ക​രി​ക്കു​ന്ന​ത്. സി​പി​ഐ എ​മ്മി​ന​ക​ത്ത് ഇ​ക്കാ​ര്യ​ത്തി​ൽ ഭി​ന്ന നി​ല​പാ​ട് ഉ​ണ്ടെ​ന്ന് വ​രു​ത്താ​നാ​ണ് ഒ​രു വി​ഭാ​ഗം മാ​ധ്യ​മ​ങ്ങ​ളു​ടെ ശ്ര​മം.

UAPA കാ​ര്യ​ത്തി​ലും വി​ദ്യാ​ർ​ഥി​ക​ളു​ടെ രാ​ഷ്ട്രീ​യ നി​ല​പാ​ടി​ന്‍റെ കാ​ര്യ​ത്തി​ലും KLF കോ​ഴി​ക്കോ​ട് വേ​ദി​യി​ലും ഫേ​സ്ബു​ക്കി​ലും എ​ന്താ​ണോ പ​റ​ഞ്ഞ​തും എ​ഴു​തി​യ​തും അ​തി​ൽ പൂ​ർ​ണ​മാ​യും ഉ​റ​ച്ചു​നി​ൽ​ക്കു​ന്നു. ഫേ​സ്ബു​ക്കി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​തു​പോ​ലെ NIA ഏ​റ്റെ​ടു​ത്ത കേ​സെ​ന്ന നി​ല​യി​ൽ കൂ​ടു​ത​ൽ പ​റ​യാ​ൻ പ്ര​യാ​സ​മു​ണ്ട്. അ​തേ സ​മ​യം, മാ​വോ​യി​സ്റ്റു​ക​ളെ​യും ഇ​സ്ലാ​മി​സ്റ്റു​ക​ളെ​യും തു​റ​ന്നു​കാ​ണി​ക്കാ​നു​ള്ള ശ്ര​മം തു​ട​രേ​ണ്ട​തു​മു​ണ്ട്. പ്ര​ത്യേ​ക​മാ​യി ക്യാ​മ്പ​സു​ക​ൾ.

സി​പി​ഐ​എ​മ്മി​ന് ഇ​ക്കാ​ര്യ​ത്തി​ൽ ഒ​റ്റ നി​ല​പാ​ടാ​ണ്. എ​ന്നാ​ൽ യു​ഡി​എ​ഫി​നോ? UAPA കേ​സ് ഞ​ങ്ങ​ളി​ങ്ങേ​റ്റെ​ടു​ക്കും എ​ന്നാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പ്ര​തി​ക​രി​ച്ച​ത്. ഇ​തേ ചെ​ന്നി​ത്ത​ല ആ​ഭ്യ​ന്ത​ര മ​ന്ത്രി ആ​യ​പ്പോ​ൾ ആ​ണ് സെ​ൻ​കു​മാ​റി​നെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് കേ​ര​ള​ത്തി​ൽ UAPA നി​യ​മം ഏ​റ്റ​വും കൂ​ടു​ത​ൽ ദു​രു​പ​യോ​ഗം ചെ​യ്ത​ത്. മോ​ഡി സ​ർ​ക്കാ​ർ പാ​ർ​ല​മെ​ന്‍റി​ൽ UAPA നി​യ​മ ഭേ​ദ​ഗ​തി കൊ​ണ്ടു​വ​ന്ന​പ്പോ​ൾ അ​തി​നെ എ​തി​ർ​ക്കാ​ൻ ഒ​രൊ​റ്റ കോ​ൺ​ഗ്ര​സ്സു​കാ​ര​നും ഉ​ണ്ടാ​യി​രു​ന്നി​ല്ല.

ഇ​ട​തു​പ​ക്ഷം മാ​ത്ര​മാ​ണ് എ​തി​ർ​ത്ത​ത്. ജ​നു​വ​രി 26 ന്‍റെ ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ണ മ​നു​ഷ്യ മ​ഹാ ശൃം​ഖ​ല​യി​ൽ യു​ഡി​എ​ഫ് അ​ണി​ക​ൾ ഉ​ൾ​പ്പ​ടെ പ​ങ്കെ​ടു​ക്കും എ​ന്ന് വ​ന്ന​പ്പോ​ളാ​ണ് ചെ​ന്നി​ത്ത​ല ഇ​പ്പോ​ൾ ഒ​രു നാ​ട​ക​വു​മാ​യി ഇ​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. അ​ര സം​ഘി​യാ​ണ് ഇ​ദ്ദേ​ഹ​മെ​ന്നു കോ​ൺ​ഗ്ര​സ്സു​കാ​ർ​ക്ക് ത​ന്നെ ആ​ക്ഷേ​പ​മു​ണ്ട്.അ​തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​നു​ള്ള കാ​ട്ടി​കൂ​ട്ട​ലു​ക​ളും ആ​വാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.