വി​യോ​ജി​പ്പു​ക​ൾ ജ​നാ​ധി​പ​ത്യ​ത്തെ അ​ഭി​വൃ​ദ്ധി​പ്പെ​ടു​ത്തും: പ്ര​ണ​ബ് മു​ഖ​ർ​ജി
Friday, January 24, 2020 4:47 AM IST
ന്യൂ​ഡ​ൽ​ഹി: ജ​നാ​ധി​പ​ത്യ​ത്തി​ൽ വി​യോ​ജി​പ്പി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ അ​ടി​വ​ര​യി​ട്ട് മു​ൻ രാ​ഷ്ട്ര​പ​തി പ്ര​ണ​ബ് മു​ഖ​ർ​ജി. സ​മാ​ധാ​ന​പൂ​ർ​വ​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ ജ​നാ​ധി​പ​ത്യ​ത്തെ പു​ന​രു​ജ്ജീ​വി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഡ​ൽ​ഹി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ആ​ദ്യ മു​ഖ്യ തി​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ണ​ർ സു​കു​മാ​ർ സെ​ൻ അ​നു​സ്മ​ര​ണ ച​ട​ങ്ങി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു പ്ര​ണ​ബ്.

സ​മ​വാ​യം ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ജീ​വ​ര​ക്ത​മാ​ണ്. അ​വ​ധാ​ന​പൂ​ർ​വം ശ്ര​ദ്ധി​ക്കു​ന്ന​തി​ലൂ​ടെ ച​ർ​ച്ച​ചെ​യ്യു​ന്ന​തി​ലൂ​ടെ വാ​ദി​ക്കു​ന്ന​തി​ലൂ​ടെ മാ​ത്ര​മ​ല്ല വി​യോ​ജി​പ്പു​ക​ളി​ൽ കൂ​ടി ജ​നാ​ധി​പ​ത്യം അ​ഭി​വൃ​ദ്ധി​പ്പെ​ടും. അ​മി​ത ആ​ത്മ​വി​ശ്വാ​സം സ്വേ​ച്ഛാ​ധി​പ​ത്യ പ്ര​വ​ണ​ത​ക​ളെ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. പൗ​ര​ത്വ നി​യ​മ​ത്തേ​യോ പൗ​ര​ത്വ ര​ജി​സ്റ്റ​റി​നേ​യോ നേ​രി​ട്ട് പ​രാ​മ​ർ​ശി​ച്ചി​ല്ലെ​ങ്കി​ലും യു​വാ​ക്ക​ൾ ഭ​ര​ണ​ഘ​ട​ന​യി​ൽ വി​ശ്വാ​സ​മ​ർ​പ്പി​ക്കു​ന്ന​ത് കാ​ണു​ന്ന​ത് ഉ​ത്സാ​ഹ​മു​ണ്ടാ​ക്കു​ന്ന​താ​യും മു​ൻ രാ​ഷ്ട്ര​പ​തി പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യം വീ​ണ്ടും വീ​ണ്ടും പ​രീ​ക്ഷി​ക്ക​പ്പെ​ടു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ക​ഴി​ഞ്ഞ കു​റ​ച്ചു​നാ​ളു​ക​ളാ​യി വ​ൻ​തോ​തി​ൽ യു​വാ​ക്ക​ള​ട​ക്ക​മു​ള്ള​വ​ർ തെ​രു​വി​ൽ പ്ര​തി​ഷേ​ധി​ക്കു​ക​യാ​ണ്. അ​വ​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ളും പ്ര​ധാ​ന​പ്പെ​ട്ട​വ​യാ​ണ്. ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യി​ലു​ള്ള അ​വ​രു​ടെ വി​ശ്വാ​സം ഉ​ത്സാ​ഹ​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നെ​ഹ്റു​വി​ന്‍റെ കാ​ല​ത്തി​നു ശേ​ഷം, ഇ​ന്ത്യ​യി​ൽ പ​ട്ടാ​ള​ഭ​ര​ണം വ​രു​മെ​ന്നു പ്ര​വ​ചി​ച്ച​വ​രു​ണ്ട്. അ​തു തെ​റ്റാ​ണെ​ന്ന് ജ​നാ​ധി​പ​ത്യ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലൂ​ടെ തെ​ളി​യി​ക്കാ​ൻ ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ൾ​ക്കാ​യി. തെ​ര​ഞ്ഞെ​ടു​പ്പു പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ന്‍റെ പേ​രി​ൽ ഒ​രി​ക്ക​ലും വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​സ​പ്പെ​ട​രു​തെ​ന്നും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.