കേ​ര​ള​ത്തെ ഇ​നി സ​ക്സേ​ന ന​യി​ക്കും
Wednesday, January 22, 2020 4:50 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ര​ഞ്ജി ടീ​മി​ന്‍റെ ക്യാ​പ്റ്റ​ൻ സ്ഥാ​ന​ത്തു നി​ന്നും സ​ച്ചി​ൻ ബേ​ബി​യെ നീ​ക്കി. സീ​സ​ണി​ലെ ടീ​മി​ന്‍റെ മോ​ശം പ്ര​ക​ട​ന​മാ​ണ് കാ​ര​ണം. ഓ​ൾ​റൗ​ണ്ട​ർ ജ​ല​ജ് സ​ക്സേ​ന​യാ​ണ് പു​തി​യ ക്യാ​പ്റ്റ​ൻ. സീ​സ​ണി​ൽ ഇ​നി ര​ണ്ടു മ​ത്സ​ര​ങ്ങ​ൾ കൂ​ടി​യാ​ണ് കേ​ര​ള​ത്തി​ന് ശേ​ഷി​ക്കു​ന്ന​ത്.

സീ​സ​ണി​ൽ ആ​റ് മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ച കേ​ര​ളം നാ​ലി​ലും തോ​റ്റു. ഒ​രെ​ണ്ണം ജ​യി​ച്ച​പ്പോ​ൾ ആ​ദ്യ മ​ത്സ​രം സ​മ​നി​ല​യി​ൽ ക​ലാ​ശി​ച്ചി​രു​ന്നു. അ​വ​സാ​ന ര​ണ്ടു മ​ത്സ​ര​ത്തി​ൽ പ്ര​ക​ട​നം മെ​ച്ച​പ്പെ​ട്ടി​ല്ലെ​ങ്കി​ൽ കേ​ര​ളം എ​ലീ​റ്റ് ഗ്രൂ​പ്പി​ൽ നി​ന്നും ത​രം​താ​ഴ്ത്ത​പ്പെ​ട്ടേ​യ്ക്കും. എ​ലീ​റ്റ് ഗ്രൂ​പ്പി​ലെ അ​വ​സാ​ന ര​ണ്ടു സ്ഥാ​ന​ക്കാ​രെ​യാ​ണ് ത​രം​താ​ഴ്ത്തു​ക. നി​ല​വി​ൽ അ​വ​സാ​ന ര​ണ്ടു സ്ഥാ​ന​ക്കാ​ർ​ക്ക് തൊ​ട്ടു​മു​ക​ളി​ലാ​ണ് കേ​ര​ളം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.