ജ​ന​സം​ഖ്യാ ര​ജി​സ്റ്റ​ർ ന​ട​പ്പാ​ക്കി​യാ​ൽ ക്ര​മ​സ​മാ​ധാ​ന​നി​ല ത​ക​രും: മ​ന്ത്രി കെ.​കെ.​ഷൈ​ല​ജ
Monday, January 20, 2020 7:37 PM IST
തി​രു​വ​ന​ന്ത​പു​രം: ദേ​ശീ​യ​ജ​ന​സം​ഖ്യാ ര​ജി​സ്റ്റ​ർ, ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​ർ എ​ന്നി​വ കേ​ര​ള​ത്തി​ൽ ന​ട​പ്പി​ലാ​ക്കി​യാ​ൽ അ​തു വ്യാ​പ​ക​മാ​യ അ​ര​ക്ഷി​താ​വ​സ്ഥ​യ്ക്ക് കാ​ര​ണ​മാ​കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ഷൈ​ല​ജ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

ദേ​ശീ​യ ജ​ന​സം​ഖ്യാ ര​ജി​സ്റ്റ​ർ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​യാ​ൽ സം​സ്ഥാ​ന​ത്തെ ക്ര​മ​സ​മാ​ധാ​ന നി​ല​യെ അ​ത് പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്ന് സം​സ്ഥാ​ന പോ​ലീ​സ് വി​ഭാ​ഗം റി​പ്പോ​ർ​ട്ടു ചെ​യ്തി​ട്ടു​ണ്ട്. എ​ന്നാ​ൽ സെ​ൻ​സ​സ് പ്ര​ക്രി​യ​യു​മാ​യി സ​ർ​ക്കാ​ർ സ​ഹ​ക​രി​ക്കും. ജ​ന​സം​ഖ്യാ ക​ണ​ക്കെ​ടു​പ്പി​നൊ​പ്പം ദേ​ശീ​യ ജ​ന​സം​ഖ്യാ ര​ജി​സ്റ്റ​ർ പു​തു​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ സെ​ൻ​സ​സ് ത​ന്നെ കൃ​ത്യ​മാ​യി ന​ട​പ്പി​ലാ​ക്കാ​ൻ ക​ഴി​യാ​തെ വ​രു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ​മാ​രും സ​ർ​ക്കാ​രി​നെ അ​റി​യി​ച്ചു ക​ഴി​ഞ്ഞു. അ​തു​കൊ​ണ്ടു ത​ന്നെ ജ​ന​സം​ഖ്യാ ര​ജി​സ്റ്റ​ർ പു​തു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ൾ സം​സ്ഥാ​ന​ത്ത് ന​ട​ത്താ​നോ ഇ​തു​മാ​യി സ​ഹ​ക​രി​ക്കാ​നോ നി​വൃ​ത്തി​യി​ല്ലെ​ന്നു കേ​ന്ദ്ര സെ​ൻ​സ​സ് ക​മ്മീ​ഷ​ണ​റെ അ​റി​യി​ക്കാ​ൻ മ​ന്ത്രി​സ​ഭാ​യോ​ഗം തീ​രു​മാ​നി​ച്ച​താ​യും ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ മ​ന്ത്രി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.