ഗ​വ​ർ​ണ​ർ പ​ദ​വി ഇ​ല്ലാ​താ​ക്കാ​നു​ള്ള സ്ഥി​തി​യി​ല​ല്ല സി​പി​എം; പ​രി​ഹ​സി​ച്ച് ഗ​വ​ർ​ണ​ർ
Monday, January 20, 2020 7:04 PM IST
തി​രു​വ​ന​ന്ത​പു​രം: ഗ​വ​ർ​ണ​ർ-​സ​ർ​ക്കാ​ർ പോ​ര് രാ​ഷ്ട്രീ​യ ഏ​റ്റു​മു​ട്ട​ലി​ലേ​ക്ക്. സി​പി​എ​മ്മി​നു​നേ​രെ പ​രി​ഹാ​സ​വു​മാ​യി ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ രം​ഗ​ത്തെ​ത്തി​യ​താ​ണു രാ​ഷ്ട്രീ​യം ക​ളി​ക്കു​ന്നു​വെ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ​ക്കു ബ​ലം ന​ൽ​കു​ന്ന​ത്.

ഗ​വ​ർ​ണ​ർ പ​ദ​വി ഇ​ല്ലാ​താ​ക്കാ​നു​ള്ള സ്ഥി​തി​യി​ല​ല്ല സി​പി​എം എ​ന്നാ​ണു ഗ​വ​ർ​ണ​റു​ടെ പ​രി​ഹാ​സം. ഗ​വ​ർ​ണ​ർ പ​ദ​വി ഇ​ല്ലാ​താ​ക്ക​ണ​മെ​ന്ന സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യു​ടെ പ്ര​സ്താ​വ​ന​യോ​ടു പ്ര​തി​ക​രി​ക്ക​വെ​യാ​ണ് അ​ദ്ദേ​ഹം ഇ​ത്ത​ര​ത്തി​ൽ പ​റ​ഞ്ഞ​ത്. യെ​ച്ചൂ​രി​യു​ടെ പേ​രെ​ടു​ത്ത് പ​റ​ഞ്ഞാ​യി​രു​ന്നു ഗ​വ​ർ​ണ​റു​ടെ പ​രാ​മ​ർ​ശ​ങ്ങ​ൾ.

ഇ​തി​നി​ടെ പൗ​ര​ത്വ​നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ സു​പ്രീം​കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യ​തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം ഗ​വ​ർ​ണ​ർ ത​ള്ളി​യി​രു​ന്നു. ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ് രാ​ജ്ഭ​വ​നി​ൽ നേ​രി​ട്ടെ​ത്തി കൈ​മാ​റി​യ വി​ശ​ദീ​ക​ര​ണ​മാ​ണ് ഗ​വ​ർ​ണ​ർ ത​ള്ളി​യ​ത്. ഒ​രു വി​ദ​ശീ​ക​ര​ണ​വും തൃ​പ്തി​ക​ര​മ​ല്ല. ഭാ​വി ന​ട​പ​ടി എ​ന്താ​കു​മെ​ന്നു മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വെ​ളി​പ്പെ​ടു​ത്താ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.