വി​ദേ​ശ​ത്തേ​ക്കു ക​ട​ത്താ​ൻ ശ്ര​മി​ച്ച മൂ​ന്നു ല​ക്ഷം ഡോ​ള​ർ പി​ടി​കൂ​ടി
Monday, January 20, 2020 4:17 AM IST
ഗ​യാ: വി​ദേ​ശ​ത്തേ​ക്കു ക​ട​ത്താ​ൻ ശ്ര​മി​ച്ച മൂ​ന്നു ല​ക്ഷം ഡോ​ള​ർ പി​ടി​കൂ​ടി. ബി​ഹാ​റി​ലെ ഗ​യാ വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് സം​ഭ​വം. മ്യാ​ൻ​മ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ വി​മാ​ന​ത്തി​ൽ പോ​കാ​നെ​ത്തി​യ അ​ഞ്ച് വ​നി​ത​ക​ളി​ൽ നി​ന്നാ​ണ് പ​ണം പി​ടി​കൂ​ടി​യ​ത്.

ഡോ​ള​റു​ക​ൾ ബാ​ഗു​ക​ളി​ൽ ഒ​ളി​പ്പി​ച്ച് ക​ട​ത്താ​ൻ ശ്ര​മി​ക്കു​മ്പോ​ഴാ​യി​രു​ന്നു എ​യ​ർ ക​സ്റ്റം​സ് വി​ഭാ​ഗം പി​ടി​കൂ​ടി​യ​ത്. മ്യാ​ൻ​മ​ർ സ്വ​ദേ​ശി​ക​ളാ​യ വ​നി​ത​ക​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. ഇ​വ​രെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.