സ്മി​ത്തി​ന് സെ​ഞ്ചു​റി: ഇ​ന്ത്യ​ക്ക് 287 റ​ൺ​സ് വി​ജ‍​യ​ല​ക്ഷ്യം
Sunday, January 19, 2020 6:02 PM IST
ബം​ഗ​ളൂ​രു: ഓ​സ്ട്രേ​ലി​യ​ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ക്ക് 287 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം. ഓ​സീ​സ് നി​ശ്ചി​ത 50 ഓ​വ​റി​ൽ ഒ​ന്പ​തു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 286 റ​ൺ​സ് അ​ടി​ച്ചു​കൂ​ട്ടി​യ​ത്. സ്റ്റീ​വ​ന്‍ സ്മി​ത്തി​ന്‍റെ സെ​ഞ്ചു​റി മി​ക​വി​ലാ​യി​രു​ന്നു ഓ​സീ​സ് ഭേ​ദ​പ്പെ​ട്ട സ്കോ​റി​ലെ​ത്തി​യ​ത്.

132 പ​ന്തു​ക​ള്‍ നേ​രി​ട്ട സ്മി​ത്ത് ഒ​രു സി​ക്‌​സും 14 ഫോ​റു​മ​ട​ക്കം 131 റ​ണ്‍​സെ​ടു​ത്തു. സ്മി​ത്തി​നു പു​റ​മേ 54 റ​ണ്‍​സെ​ടു​ത്ത മാ​ര്‍​ന​സ് ല​ബു​ഷെ​യ്‌​നും അ​വ​ർ​ക്കാ​യി മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു. ഇ​ന്ത്യ​ക്ക് വേ​ണ്ടി മു​ഹ​മ്മ​ദ് ഷ​മി നാ​ലു വി​ക്ക​റ്റും ര​വീ​ന്ദ്ര ജ​ഡേ​ജ ര​ണ്ടു വി​ക്ക​റ്റു​മെ​ടു​ത്തു. സൈ​നി, കു​ൽ​ദീ​പ് എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റും സ്വ​ന്ത​മാ​ക്കി.

മ​റു​പ​ടി ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച ഇ​ന്ത്യ വി​ക്ക​റ്റൊ​ന്നും ന​ഷ്ട​പ്പെ​ടാ​തെ 19 റ​ൺ​സ് എ​ടു​ത്തി​ട്ടു​ണ്ട്. മും​ബൈ​യി​ൽ​വ​ച്ച് ന​ട​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഓ​സ്ട്രേ​ലി​യ​യും രാ​ജ്കോ​ട്ടി​ൽ​വ​ച്ച് ന​ട​ന്ന ര​ണ്ടാം പോ​രാ​ട്ട​ത്തി​ൽ ഇ​ന്ത്യ​യും ജേ​താ​ക്ക​ളാ​യി​രു​ന്നു. ഇ​ന്ന് ജ​യി​ക്കു​ന്ന​വ​ര്‍​ക്ക് പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.