മ്യാ(​ഹാ)​വൂ..! ആ​ശ്വാ​സ​മാ​യി; മെ​ട്രോ തൂ​ണി​നു മു​ക​ളി​ൽ കു​ടു​ങ്ങി​യ പൂ​ച്ച​കു​ഞ്ഞി​നെ ര​ക്ഷ​പെ​ടു​ത്തി
Sunday, January 19, 2020 3:06 PM IST
കൊ​ച്ചി: കൊ​ച്ചി മെ​ട്രോ തൂ​ണി​നു മു​ക​ളി​ൽ കു​ടു​ങ്ങി​പ്പോ​യ പൂ​ച്ച​കു​ഞ്ഞി​നെ മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട​ര​ക്ഷാ​പ്ര​വ​ർ​ത്തി​നൊ​ടു​വി​ൽ ര​ക്ഷ​പെ​ടു​ത്തി. വൈ​റ്റി​ല ജം​ഗ്ഷ​നു സ​മീ​പ​മു​ള്ള മെ​ട്രോ​യു​ടെ തൂ​ണി​നു മു​ക​ളി​ൽ കു​ടു​ങ്ങി​യ പൂ​ച്ച​ക്കു​ട്ടി​യെ​യാ​ണ് ര​ക്ഷ​പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി തൂ​ണി​നി​ട​യി​ൽ അ​ക​പ്പെ​ട്ട് ജീ​വ​നു​വേ​ണ്ടി കേ​ണ പൂ​ച്ച​ക്കു​ഞ്ഞി​നെ​യാ​ണ് കൊ​ച്ചി​യി​ലെ ഗ​താ​ഗ​തം​പോ​ലും നി​ർ​ത്തി​വ​ച്ച് ര​ക്ഷ​പെ​ടു​ത്തി​യ​ത്. ദി​വ​സ​ങ്ങ​ളോ​ളം ഭ​ക്ഷ​ണ​വും വെ​ള്ള​വും ല​ഭി​ക്കാ​തെ പൂ​ച്ച അ​വ​ശ​യാ​യി​രു​ന്നു.

ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ർ ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് മു​പ്പ​ത​ടി​യോ​ളം ഉ​യ​ര​മു​ള്ള മെ​ട്രോ തൂ​ണി​നു​മു​ക​ളി​ലെ​ത്തി​യാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ർ വ​ല​യി​ലാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പൂ​ച്ച വ​ലി​യ ഉ​യ​ര​ത്തി​ൽ​നി​ന്നും താ​ഴേ​ക്കു വീ​ണു. റോ​ഡി​ൽ വീ​ണ പൂ​ച്ച പ്രാ​ണ​രാ​ക്ഷാ​ർ​ഥം ഓ​ടി മ​റ​യാ​ൻ ശ്ര​മി​ച്ചു. എ​ന്നാ​ൽ താ​ഴെ കാ​ത്തു​നി​ന്ന മൃ​ഗ​സ്നേ​ഹി​ക​ളും നാ​ട്ടു​കാ​രും ഇ​തി​നെ ഓ​ടി​ച്ചു​പി​ടി​ച്ചു. പി​ന്നീ​ട് പൂ​ച്ച​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പൂ​ച്ച​യെ പി​ടി​കൂ​ടു​ന്ന​തി​നി​ടെ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. പൂ​ച്ച മാ​ന്തി​യാ​ണ് പ​രി​ക്കേ​റ്റ​ത്.

ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് ഫ‍​യ​ർ​ഫോ​ഴ്സ് അ​ധി​കൃ​ത​ർ ശ്ര​മ​ക​ര​മാ​യ ദൗ​ത്യ​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത്. നാ​ല് ഉ​ദ്യോ​ഗ​സ്ഥ​ർ മെ​ട്രോ തൂ​ണി​നു മു​ക​ളി​ൽ ക​യ​റി​യാ​ണ് പൂ​ച്ച​യെ ര​ക്ഷ​പെ​ടു​ത്തു​ന്ന​തി​നു​ള്ള ദൗ​ത്യം നി​ർ​വ​ഹി​ച്ച​ത്. ആ​ദ്യം ര​ണ്ടു പേ​ർ മെ​ട്രോ തൂ​ണി​ന്‍റെ മു​ക​ളി​ൽ ഇ​രു​വ​ശ​ത്തെ വി​ട​വു​ക​ളി​ലാ​യി നി​ല​യു​റ​പ്പി​ച്ചു. മ​റ്റ് ര​ണ്ടു പേ​ർ ക്രെ​യി​നി​ന്‍റെ സ​ഹാ​യ​ത്തോ​ടെ മു​ക​ളി​ലേ​ക്ക് എ​ത്തി പൂ​ച്ച​യെ പി​ടി​ക്കാ​ൻ ശ്ര​മി​ച്ചു.

പ​ല​ത​വ​ണ പൂ​ച്ച​യ്ക്ക​ടു​ത്തെ​ത്തി​യെ​ങ്കി​ലും പ​രി​ഭ്രാ​ന്തി​യി​ലാ​യ പൂ​ച്ച തൂ​ണി​ന്‍റെ വി​ട​വു​ക​ളി​ലൂ​ടെ അ​പ്പു​റ​ത്തേ​ക്കും ഇ​പ്പു​റ​ത്തേ​ക്കും ഓ​ടി മാ​റി. ഇ​ത് ര​ക്ഷാ​ദൗ​ത്യം വൈ​കി​പ്പി​ച്ചു. എ​ങ്കി​ൽ​പോ​ലും ഒ​രു തി​ടു​ക്ക​വും കൂ​ടാ​തെ ക്ഷ​മ​യോ​ടെ ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ർ പൂ​ച്ച മി​ഷ​ൻ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി. പൂ​ച്ച താ​ഴേ​യ്ക്കു പ​തി​ച്ചാ​ൽ ര​ക്ഷ​പെ​ടു​ത്താ​ൻ താ​ഴെ റോ​ഡി​ൽ‌ വ​ല​പി​ടി​ച്ചി​രു​ന്നു.

ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​രും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് വ​ല വ​ലി​ച്ചു​പി​ടി​ച്ച​ത്. മ​ണി​ക്കൂ​റു​ക​ളോ​ളം ഇ​വ​രും ക്ഷ​മ​യോ​ടെ പൂ​ച്ച​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ കാ​ത്തു​നി​ന്നു. പ​ള്ളി​മു​ക്കി​ൽ​നി​ന്ന് വൈ​റ്റി​ല​യി​ലേ​ക്കു​ള്ള ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും നി​ർ​ത്തി​വ​ച്ചാ​യി​രു​ന്നു ര​ക്ഷാ​പ്ര​വ​ർ​ത്ത​നം. എ​ന്നാ​ൽ മെ​ട്രോ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.