പ്ര​തി​ഷേ​ധം ത​ണു​പ്പി​ക്കാ​ൻ; പ്ര​തി​ഷേ​ധ​ക്കാ​രു​ടെ പു​ത​പ്പും ഭ​ക്ഷണ​വും പി​ടി​ച്ചെ​ടു​ത്ത് യു​പി പോ​ലീ​സ്
Sunday, January 19, 2020 12:36 PM IST
ല​ക്നോ: കൊ​ടും​ത​ണു​പ്പി​ൽ പ്ര​തി​ഷേ​ധ​ക്കാ​രു​ടെ പു​ത​പ്പ് പി​ടി​ച്ചെ​ടു​ത്ത​ത് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ച്ചെ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സ്. പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ പ്ര​തി​ഷേ​ധി​ച്ച സ്ത്രീ​ക​ളു​ടെ പു​ത​പ്പു​ക​ളും ഭ​ക്ഷ​ണ​വും പി​ടി​ച്ചെ​ടു​ത്ത സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ​യാ​ണ് പോ​ലീ​സ് വി​ശ​ദീ​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. അ​നാ​വ​ശ്യ​മാ​യി കിം​വ​ദ​ന്തി പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്നും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് പു​ത​പ്പു​ക​ൾ പി​ടി​ച്ചെ​ടു​ത്ത​തെ​ന്നും യു​പി പോ​ലീ​സ് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ല​ക്നോ​വി​ലെ പ്ര​ശ​സ്ത​മാ​യ ഹു​സൈ​നാ​ബാ​ദ് ക്ലോ​ക് ട​വ​റി​നു സ​മീ​പം പ്ര​തി​ഷേ​ധി​ച്ച സ്ത്രീ​ക​ളു​ടെ പു​ത​പ്പു​ക​ളും ഭ​ക്ഷ​ണ​വും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത​ത്. ക്ലോ​ക് ട​വ​റി​നു സ​മീ​പം രാ​ത്രി​യി​ൽ ത​ങ്ങാ​ൻ‌ ത​യാ​റെ​ടു​ത്ത സ്ത്രീ​ക​ളു​ടെ പു​ത​പ്പും ഭ​ക്ഷ​ണ​വും പോ​ലീ​സ് പി​ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഡ​ൽ​ഹി ഷ​ഹീ​ൻ ബാ​ഗി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​നു സ​മാ​ന​മാ​യി അ​ഞ്ഞൂ​റോ​ളം സ്ത്രീ​ക​ളാ​ണ് സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ​ത്.

പോ​ലീ​സ് ന​ട​പ​ടി​യു​ടെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ എ​ത്തി​യ​തോ​ടെ വൈ​റ​ലാ​യി. പോ​ലീ​സു​കാ​ർ ത​ങ്ങ​ളു​ടെ വ​സ്തു​ക്ക​ളു​മാ​യി പോ​കു​മ്പോ​ൾ പോ​ലീ​സി​നെ ക​ള്ള​ന്മാ​രെ​ന്ന് സ്ത്രീ​ക​ൾ വി​ളി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കേ​ൾ​ക്കാം. പി​ടി​ച്ചെ​ടു​ത്ത വ​സ്തു​ക്ക​ളു​മാ​യി പോ​ലീ​സു​കാ​ര്‍ പോ​ലീ​സ് വാ​നി​നു സ​മീ​പ​ത്തേ​ക്കു പോ​കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ല്‍ കാ​ണാം.

സ​മാ​ധാ​ന​പ​ര​മാ​യി ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​നി​ട​യി​ലേ​ക്കെ​ത്തി​യ പോ​ലീ​സു​കാ​ർ ഭ​ക്ഷ​ണ​വും പു​ത​പ്പു​ക​ളും പി​ടി​ച്ചെ​ടു​ക്കാ​ൻ തു​ട​ങ്ങി​യ​ത് പ്ര​തി​ഷേ​ധ​ത്തെ സം​ഘ​ർ​ഷാ​വ​സ്ഥ​യി​ലേ​ക്കും ന​യി​ച്ചു. പോ​ലീ​സ് ന​ട​പ​ടി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​ച്ച​തോ​ടെ സം​ഭ​വ​ത്തെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.