ഇ​ന്ത്യ​യു​ടെ പ്ര​ശ്നം ജ​ന​സം​ഖ്യാ​വ​ർ​ധ​ന​വ​ല്ല, തൊ​ഴി​ലി​ല്ലാ​യ്മ: അ​സാ​ദു​ദ്ദീ​ൻ ഒ​വൈ​സി
Sunday, January 19, 2020 10:05 AM IST
നി​സാ​മാ​ബാ​ദ്: ഇ​ന്ത്യ​യു​ടെ പ്ര​ശ്നം ജ​ന​സം​ഖ്യാ​വ​ർ​ധ​ന​വ​ല്ലെ​ന്നും തൊ​ഴി​ലി​ല്ലാ​യ്മ​യാ​ണെ​ന്നും അ​സാ​ദു​ദ്ദീ​ൻ ഒ​വൈ​സി. രാ​ജ്യ​ത്തി​ന്‍റെ ശ​രി​യാ​യ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് ഒ​രു കു​ടും​ബ​ത്തി​ൽ ര​ണ്ടു കു​ട്ടി​ക​ളെ​ന്ന നി​യ​മം കൊ​ണ്ടു​വ​ര​ണ​മെ​ന്ന ആ​ർ​എ​സ്എ​സ് നേ​താ​വ് മോ​ഹ​ൻ ഭാ​ഗ​വ​തി​ന്‍റെ പ്ര​സ്താ​വ​ന​യ്ക്കു മ​റു​പ​ടി​യാ​യാ​ണ് ഒ​വൈ​സി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

നി​ങ്ങ​ളെ​ക്കു​റി​ച്ച് ല​ജ്ജ​തോ​ന്നു​ന്നു. ത​നി​ക്ക് ര​ണ്ടി​ൽ കൂ​ടു​ത​ൽ കു​ട്ടി​ക​ളു​ണ്ട്. നി​ര​വ​ധി ബി​ജെ​പി നേ​താ​ക്ക​ൾ​ക്കും ര​ണ്ടി​ൽ കൂ​ടു​ത​ൽ കു​ട്ടി​ക​ളു​ണ്ട്. മു​സ്‌​ലിം ജ​ന​സ​ഖ്യ നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന​തി​ൽ എ​ല്ലാ​യ്പ്പോ​ഴും ആ​ർ​എ​സ്എ​സ് മു​റു​കെ​പ്പി​ടി​ക്കു​ന്നു. രാ​ജ്യ​ത്തി​ന്‍റെ യ​ഥാ​ർ​ഥ പ്ര​ശ്നം തൊ​ഴി​ലി​ല്ലാ​യ്മ​യാ​ണ്, അ​ത​ല്ലാ​തെ ജ​ന​സം​ഖ്യ​യ​ല്ലെ​ന്നും ഒ​വൈ​സി ചൂ​ണ്ടി​ക്കാ​ട്ടി. തെ​ലു​ങ്കാ​ന മു​നി​സി​പ്പ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​സാ​മാ​ബാ​ദി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 2018 ൽ ​ഒ​രു ദി​വ​സം 36 യു​വാ​ക്ക​ൾ വീ​ത​മാ​ണ് തൊ​ഴി​ലി​ല്ലാ​യ്മ മൂ​ലം ജീ​വ​നൊ​ടു​ക്കി​യ​ത്.

അ​ഞ്ചു​വ​ർ​ഷ​ത്തെ ഭ​ര​ണ​കാ​ല​ത്ത് ആ​ർ​ക്കും ജോ​ലി ന​ൽ​കാ​ൻ നി​ങ്ങ​ൾ​ക്ക് ക​ഴി​ഞ്ഞി​ല്ല. 'ര​ണ്ട് കു​ട്ടി​ക​ൾ' ന​യം കൊ​ണ്ടു​വ​രാ​ൻ ആ​ർ‌​എ​സ്‌​എ​സ് നി​ർ​ബ​ന്ധി​ക്കു​ന്ന​തി​ന്‍റെ കാ​ര​ണം ഇ​താ​ണ്. ഇ​ന്ത്യ​യി​ലെ ജ​ന​സം​ഖ്യ​യു​ടെ 60 ശ​ത​മാ​നം 40 വ​യ​സി​ന് താ​ഴെ​യു​ള്ള​വ​രാ​ണെ​ന്നും ഒ​വൈ​സി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.