സീ​റ്റി​നാ​യി നെ​ട്ടോ​ട്ടം; എ​എ​പി എം​എ​ൽ​എ​ക്ക് ടി​ക്ക​റ്റ് ന​ൽ​കി ബി​എ​സ്പി
Sunday, January 19, 2020 5:29 AM IST
ന്യൂ​ഡ​ൽ​ഹി: സീ​റ്റ് നി​ഷേ​ധി​ക്ക​പ്പെ​ട്ട എ​എ​പി എം​എ​ൽ​എ​ക്ക് ടി​ക്ക​റ്റ് ന​ൽ​കി ബി​എ​സ്പി. ആം ​ആ​ദ്മി പാ​ർ​ട്ടി​യി​ൽ​നി​ന്നും രാ​ജി​വ​ച്ച എം​എ​ൽ​എ നാ​രാ​യ​ൺ ദ​ത്ത് ശ​ർ​മ​യാ​ണ് വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​എ​സ്പി ടി​ക്ക​റ്റി​ൽ മ​ത്സ​രി​ക്കു​ന്ന​ത്. ബ​ദ​ർ​പു​ർ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നാ​ണ് ശ​ർ​മ ജ​ന​വി​ധി തേ​ടു​ന്ന​ത്.

ഡ​ൽ​ഹി​യി​ൽ 42 സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ആ​ദ്യ പ​ട്ടി​ക ബി​എ​സ്പി ശ​നി​യാ​ഴ്ച പു​റ​ത്തി​റ​ക്കി. സം​സ്ഥാ​ന​ത്തെ 70 മ​ണ്ഡ​ല​ങ്ങ​ളി​ലും മ​ത്സ​രി​ക്കു​മെ​ന്ന് ബി​എ​സ്പി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഞാ​യ​റാ​ഴ്ച സ്ഥാ​നാ​ർ​ഥി​ക​ളു​ടെ അ​ടു​ത്ത പ​ട്ടി​ക പാ​ർ​ട്ടി പു​റ​ത്തി​റ​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

കോ​ൺ​ഗ്ര​സ് വി​ട്ട് ആ​പ്പി​ലാ​യ മു​ൻ എം​എ​ൽ​എ രാം ​സിം​ഗ് നേ​താ​ജി​ക്കാ​ണ് ശ​ർ​മ​യു​ടെ സീ​റ്റ് പാ​ർ​ട്ടി ന​ൽ​കി​യ​ത്. 2008 നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബ​ദ​ർ​പു​രി​ൽ​നി​ന്ന് രാം ​സിം​ഗ് ബി​എ​സ്പി ടി​ക്ക​റ്റി​ലാ​ണ് ജ​യി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.