മ​ധ്യ​പ്ര​ദേ​ശി​ൽ കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​രി​നെ​തി​രെ ധ​ർ​ണ​യി​രു​ന്ന് കോ​ൺ​ഗ്ര​സ് എം​എ​ൽ​എ
Sunday, January 19, 2020 4:42 AM IST
ഭോ​പ്പാ​ൽ‌: മ​ധ്യ​പ്ര​ദേ​ശി​ൽ ത​ന്‍റെ ത​ന്നെ സ​ർ​ക്കാ​രി​നെ​തി​രെ സ​മ​രം ചെ​യ്ത് കോ​ൺ​ഗ്ര​സ് എം​എ​ൽ​എ മു​ന്നാ​ലാ​ൽ‌ ഗോ‍​യ​ൽ. നി​യ​മ​സ​ഭ‍ ക​വാ​ട​ത്തി​നു മു​ന്നി​ലാ​ണ് മു​ന്നാ​ലാ​ൽ ധ​ർ​ണ ഇ​രു​ന്ന​ത്. ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യു​ടെ അ​ടു​പ്പ​ക്കാ​ര​നാ​യി അ​റി​യ​പ്പെ​ടു​ന്ന മു​ന്നാ​ലാ​ൽ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​ത്.

ബാ​രി​ക്കേ​ഡു​ക​ൾ ചാ​ടി​ക്ക​ട​ന്ന മു​ന്നാ​ലാ​ലും അ​നു​യാ​യി​ക​ളും നി​യ​മ​സ​ഭാ​വ​ള​പ്പി​ലെ ഗാ​ന്ധി​പ്ര​തി​മ​യ്ക്കു മു​ന്നി​ലെ​ത്തി ധ​ർ​ണ ഇ​രി​ക്കു​ക​യാ​യി​രു​ന്നു. പ്ര​ക​ട​ന പ​ത്രി​ക​യി​ൽ ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ൾ ‌സ​ർ​ക്കാ​ർ നി​റ​വേ​റ്റു​ന്നി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​ണ് ഗോ​യ​ലും അ​നു​യാ​യി​ക​ളും ധ​ർ​ണ ഇ​രു​ന്ന​ത്. ത​നി​ക്ക് മു​ഖ്യ​മ​ന്ത്രി​യോ​ടോ മ​റ്റേ​തെ​ങ്കി​ലും മ​ന്ത്രി​യോ​ടോ ദേ​ഷ്യ​മി​ല്ല. പ​ക്ഷേ, ത​ന്‍റെ മ​ണ്ഡ​ല​ത്തി​ലെ ആ​ളു​ക​ൾ​ക്ക് ത​ന്നി​ലു​ള്ള വി​ശ്വാ​സം ന​ഷ്ട​പ്പെ​ടു​ന്ന​തി​നു മു​ൻ​പ് കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ൾ നി​റ​വേ​റ്റ​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​തി​പ​ക്ഷം വീ​ണു​കി​ട്ടി​യ അ​വ​സ​രം മു​ത​ലെ​ടു​ത്ത് സ​ർ​ക്കാ​രി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ചു. ബ​ധി​ര​വും മൂ​ക​വു​മാ​യ കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​രി​ന് അ​തി​ന്‍റെ എം​എ​ൽ​എ​മാ​രെ​പ്പോ​ലും ശ്ര​ദ്ധി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. നേ​ര​ത്തെ സു​നി​ത പ​ട്ടേ​ലി​നും ഇ​പ്പോ​ൾ മു​ന്നാ​ലാ​ലി​നും പ്ര​തി​ഷേ​ധി​ച്ച് സ​ർ​ക്കാ​രി​ന്‍റെ പ​രാ​ജ​യ​ങ്ങ​ളെ​ക്കു​റി​ച്ച് ഓ​ർ​മ​പ്പെ​ടു​ത്തേ​ണ്ടി​വ​ന്നി​രി​ക്കു​ന്നു- പ്ര​തി​പ​ക്ഷ നേ​താ​വ് ഗോ​പാ​ൽ‌ ഭാ​ർ​ഘ​വ ട്വി​റ്റ​റി​ൽ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.