പൗ​ര​ത്വ നി​യ​മം; മോ​ദി​യും അ​മി​ത്ഷാ​യും ത​മ്മി​ല്‍ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​മുണ്ടെന്ന് ഭൂ​പേ​ഷ് ബാ​ഗേ​ൽ
Sunday, January 19, 2020 3:33 AM IST
റാ​യ്പു​ര്‍: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യും ത​മ്മി​ല്‍ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​മു​ണ്ടെ​ന്ന് ഛത്തീ​സ്ഗ​ഡ് മു​ഖ്യ​മ​ന്ത്രി ഭൂ​പേ​ഷ് ബാ​ഗേ​ൽ. ര​ണ്ട് പേ​ര്‍ ത​മ്മി​ലു​ള്ള അ​ഭി​പ്രാ​യ വ്യ​ത്യാ​സം കാ​ര​ണം രാ​ജ്യ​മാ​ണ് അ​നു​ഭ​വി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​മി​ത്ഷാ പ​റ​യു​ന്നു പൗ​ര​ത്വ നി​യ​മ​വും എ​ന്‍​പി​ആ​റും എ​ൻ​ആ​ർ​സി​യും തു​ട​ര്‍​ച്ച​യാ​ണെ​ന്ന്. എ​ന്നാ​ൽ പ്ര​ധാ​ന​മ​ന്ത്രി പ​റ​യു​ന്നു എ​ന്‍​ആ​ര്‍​സി ന​ട​പ്പി​ലാ​ക്കി​ല്ലെ​ന്ന്. ഇ​തി​ൽ ആ​ര് പ​റ​യു​ന്ന​താ​ണ് സ​ത്യം. ആ​ര് പ​റ​യു​ന്ന​താ​ണ് നു​ണ​യെ​ന്നും ബാ​ഗേ​ൽ ചോ​ദി​ച്ചു. ഇ​ത് ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത് ഇ​രു​നേ​താ​ക്ക​ളും ത​മ്മി​ല്‍ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​മു​ണ്ടെ​ന്നാ​ണെ​ന്നും ബാ​ഗേ​ൽ പറഞ്ഞു.

കേ​ന്ദ്ര​സ​ർ​ക്കാ​ർ രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളെ വി​ഭ​ജി​ക്കു​ക​യാ​ണ്. ആ​ദ്യ​ത്തെ അ​ഞ്ച് വ​ര്‍​ഷം മോ​ദി നോ​ട്ട് നി​രോ​ധ​ന​വും ജി​എ​സ്ടി​യും ന​ട​പ്പി​ലാ​ക്കി. അ​വ​സാ​ന​ത്തെ ഏ​ഴ്-​എ​ട്ട് മാ​സ​ത്തെ തീ​രു​മാ​നം എ​ടു​ത്ത​ത് അ​മി​ത് ഷാ​യാ​ണ്. ആ​ര്‍​ട്ടി​ക്കി​ള്‍ 370 എ​ടു​ത്തു​ക​ള​ഞ്ഞ​തും പൗ​ര​ത്വ നി​യ​മം നടപ്പിലാക്കിയതും അ​മി​ത് ഷാ​യാ​ണെ​ന്നും ഭൂ​പേ​ഷ് ബാ​ഗേ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.