പൗ​ര​ത്വ നി​യ​മ​ത്തി​ൽ നി​ന്ന് പി​ന്നോ​ട്ടി​ല്ല: രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യി സം​വാ​ദ​ത്തി​ന് ത​യാ​റെ​ന്ന് അ​മി​ത് ഷാ
Saturday, January 18, 2020 9:26 PM IST
ബം​ഗ​ളൂ​രു: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​ല്‍ നി​ന്ന് പി​ന്നോ​ട്ടി​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ച് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ. ​അ​യ​ല്‍ രാ​ജ്യ​ങ്ങ​ളി​ല്‍ പീ​ഡ​നം അ​നു​ഭ​വി​ക്കു​ന്ന മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ചേ​ര്‍​ത്ത് നി​ര്‍​ത്തു​ന്ന​താ​ണ് നി​യ​മ​മെ​ന്നും ഷാ ​പ​റ​ഞ്ഞു. ക​ര്‍​ണാ​ട​യി​ലെ ഹു​ബ്ബ​ള്ളി​യി​ല്‍ പൗ​ര​ത്വ നി​യ​മ​ത്തെ അ​നു​കൂ​ലി​ച്ച് സം​ഘ​ടി​പ്പി​ച്ച റാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഷാ.

​പൗ​ര​ത്വ വി​ഷ​യ​ത്തി​ൽ നി​യ​മം പൂ​ര്‍​ണ​മാ​യും വാ​യി​ച്ചു​നോ​ക്കാ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി ത​യ്യാ​റാ​ക​ണ​മെ​ന്ന് പ​റ​ഞ്ഞ ഷാ ​ഇ​ന്ത്യ​യി​ലെ മു​സ്‌​ലീം​ങ്ങ​ളു​ടെ ആ​കെ പൗ​ര​ത്വം എ​ടു​ത്തു ക​ള​യു​ന്ന​ത​ല്ല നി​യ​മ​മെ​ന്നും ആ​വ​ർ​ത്തി​ച്ചു. രാ​ഹു​ല്‍ ഗാ​ന്ധി ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും മു​സ്‌​ലീ​ങ്ങ​ളു​ടെ പൗ​ര​ത്വ​ത്തെ ബാ​ധി​ക്കു​ന്ന എ​ന്തെ​ങ്കി​ലും ക​ണ്ടെ​ത്തു​ക​യാ​ണെ​ങ്കി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​യു​മാ​യി സം​വാ​ദ​ത്തി​ന് ത​യ്യാ​റാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. സ്ഥ​ല​വും തീ​യ​തി​യും നി​ശ്ച​യി​ച്ചോ​ളു​വെ​ന്നും ഷാ ​വെ​ല്ലു​വി​ളി​ച്ചു.

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ എ​തി​ര്‍​ക്കു​ന്ന​വ​ര്‍ ദ​ളി​ത് വി​രു​ദ്ധ​ര്‍ കൂ​ടി​യാ​ണെ​ന്നും കോ​ണ്‍​ഗ്ര​സ് രാ​ജ്യ​ത്തെ മ​ത​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വി​ഭ​ജി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും ഷാ ​കു​റ്റ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.