ഡ​ൽ​ഹി തെ​ര​ഞ്ഞെ​ടു​പ്പ്: 20 ദി​വ​സം കൊ​ണ്ട് 5,000 റാ​ലി​ക​ൾ ന​ട​ത്താ​ൻ ബി​ജെ​പി
Saturday, January 18, 2020 7:42 PM IST
ന്യൂ​ഡ​ൽ​ഹി: ഫെ​ബ്രു​വ​രി എ​ട്ടി​ന് ഡ​ൽ​ഹി നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ അ​ധി​കാ​രം പി​ടി​ക്കാ​നു​ള്ള എ​ല്ലാ ത​ന്ത്ര​ങ്ങ​ളും പ​യ​റ്റി ബി​ജെ​പി. സം​സ്ഥാ​ന​ത്തെ 70 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 20 ദി​വ​സം കൊ​ണ്ട് 5,000 റാ​ലി​ക​ൾ ന​ട​ത്താ​നാ​ണ് പാ​ർ​ട്ടി തീ​രു​മാ​നം. നാ​ലോ അ​ഞ്ചോ റാ​ലി​ക​ൾ ഒ​രു ദി​വ​സം എ​ന്ന ക​ണ​ക്കി​നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്പ് 5000 റാ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ പാ​ർ​ട്ടി തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

ഓ​രോ റാ​ലി​യി​ലും ഏ​റ്റ​വും കു​റ​ഞ്ഞ​ത് 200 പേ​രെ​യെ​ങ്കി​ലും സം​ഘ​ടി​പ്പി​ക്ക​ണമെ​ന്നാ​ണ് പാ​ർ​ട്ടി നി​ർ​ദേ​ശം. കൂ​ടു​ത​ൽ പേ​ർ പ​ങ്കെ​ടു​ക്കു​ന്ന റാ​ലി​ക​ളേ​ക്കാ​ൾ ചെ​റി​യ ആ​ൾ​ക്കൂ​ട്ട​ങ്ങ​ളി​ലൂ​ടെ പാ​ർ​ട്ടി​യു​ടെ ന​യ​ങ്ങ​ളും പ​രി​പാ​ടി​ക​ളും ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കാ​നാ​ണ് ബി​ജെ​പി തീ​രു​മാ​നം. കേ​ന്ദ്ര​മ​ന്തി​മാ​രും പാ​ർ​ട്ടി​ ഭാ​ര​വാ​ഹി​ക​ളു​മ​ട​ക്കം 100 പ്ര​മു​ഖ നേ​താ​ക്ക​ളെ ഡ​ൽ​ഹി​യു​ടെ പ്ര​ചാ​ര​ണ​ത്തി​ന് ചു​ക്കാ​ൻ പി​ടി​ക്കാ​ൻ സ​ജ്ജ​മാ​ക്കി​ക്ക​ഴി​ഞ്ഞു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യെ 10 റാ​ലി​ക​ളി​ലെ​ങ്കി​ലും പ​ങ്കെ​ടു​പ്പി​ക്കാ​നാ​ണ് പാ​ർ​ട്ടി ഡ​ൽ​ഹി യൂ​ണി​റ്റി​ന്‍റെ ശ്ര​മം. 57 മ​ണ്ഡ​ല​ങ്ങ​ളി​ലേക്കു​ള്ള പാ​ർ​ട്ടി ​സ്ഥാ​നാ​ർ​ഥി​ക​ളെ ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നെ​തി​രെ​യു​ള്ള സ്ഥാ​നാ​ർ​ഥി​യെ ബി​ജെ​പി ഇ​നി​യും പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.