പൗ​ര​ത്വ പ്ര​തി​ഷേ​ധം: സി​പി​എം സം​സ്ഥാ​ന ഘ​ട​ക​ത്തി​ന് കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന്‍റെ പ്ര​ശം​സ
Saturday, January 18, 2020 6:59 PM IST
തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധ​ത്തി​ൽ കേ​ര​ള ഘ​ട​ക​ത്തെ പ്ര​ശം​സി​ച്ച് സി​പി​എം ദേ​ശീ​യ നേ​തൃ​ത്വം. തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്നു​വ​രു​ന്ന കേ​ന്ദ്ര ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് കേ​ര​ള ഘ​ട​ക​ത്തി​ന് പ്ര​ശം​സ. പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ കേ​ര​ള​ത്തി​ന്‍റെ പ്ര​തി​ഷേ​ധം ദേ​ശീ​യ ത​ല​ത്തി​ൽ പാ​ർ​ട്ടി​ക്ക് നേ​ട്ട​മാ​യെ​ന്ന് കേ​ന്ദ്ര ക​മ്മി​റ്റി വി​ല​യി​രു​ത്തി. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ൾ കേ​ര​ള മോ​ഡ​ൽ ഏ​റ്റെ​ടു​ത്തെ​ന്നും സി​പി​എം സി​സി വി​ല​യി​രു​ത്തി.

മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി തി​രു​വ​ന​ന്ത​പു​ര​ത്ത് യോ​ഗം ചേ​രു​ന്ന​ത്. പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രാ​യ ന​ട​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ളി​ൽ കേ​ര​ളം, ബം​ഗാ​ൾ, ത്രി​പു​ര എ​ന്നി​വി​ട​ങ്ങ​ളി​ൽ സി​പി​എം മു​ന്നി​ലെ​ത്തി​യെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. കേ​ര​ള​ത്തോ​ട് കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന് പ​ല​ത​ല​ങ്ങ​ളി​ൽ അ​വ​ഗ​ണ​ന​യാ​ണെ​ന്ന് നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു. പ​ല കാ​ര്യ​ങ്ങ​ളി​ലും സം​സ്ഥാ​ന​ത്തെ ഞെ​രു​ക്കാ​ൻ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും കേ​ന്ദ്ര ക​മ്മി​റ്റി​യി​ൽ വി​മ​ര്‍​ശ​നം ഉ​യ​ര്‍​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.