ഗ​വ​ർ​ണ​റു​ടെ പേ​ജ് തി​രു​ത്തി ട്രോ​ള​ന്മാ​ർ; ബി​ജെ​പി അ​ധ്യ​ക്ഷ​ൻ എ​ന്ന് കൂ​ട്ടി​ച്ചേ​ർ​ത്തു
Saturday, January 18, 2020 5:50 PM IST
തി​രു​വ​ന​ന്ത​പു​രം: ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍റെ വി​ക്കി​പീ​ഡി​യ പേ​ജി​ൽ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ എ​ന്ന് കൂ​ട്ടി​ച്ചേ​ർ​ത്ത് ട്രോ​ള​ന്മാ​ർ. ഗ​വ​ർ​ണ​റും സ​ർ​ക്കാ​രും ത​മ്മി​ലു​ള്ള കൊ​മ്പു​കോ​ർ​ക്ക​ൽ രൂ​ക്ഷ​മാ​യ​തോ​ടെ ഗ​വ​ർ​ണ​റെ അ​നൂ​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ട്രോ​ളു​ക​ളും വി​മ​ർ​ശ​ന​ങ്ങ​ളും നി​റ​യു​ന്ന​തി​നി​ടെ​യാ​ണ് വി​ക്കി​പീ​ഡി​യ പേ​ജി​ലും തി​രു​ത്ത​ല്‍ വ​ന്ന​ത്.

ഇ​ന്ന് രാ​വി​ലെ മു​ത​ലാ​ണ് അ​ജ്ഞാ​ത യൂ​സ​ർ​മാ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ കു​റി​ച്ചു​ള്ള വി​ക്കി​പീ​ഡി​യ പേ​ജി​ൽ ഗ​വ​ർ​ണ​ർ​ക്കൊ​പ്പം സം​സ്ഥാ​ന ബി​ജെ​പി​യു​ടെ അ​ധ്യ​ക്ഷ​ൻ എ​ന്ന് കൂ​ടി ചേ​ർ​ത്ത​ത്. പി​ന്നീ​ട് പ​ല​ത​വ​ണ ഈ ​പേ​ജി​ൽ തി​രു​ത്ത​ലു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. പ​തി​നൊ​ന്ന് ത​വ​ണ​യാ​ണ് ഗ​വ‍​ർ​ണ​റു​ടെ പേ​ജി​ൽ ഇ​ന്ന് തി​രു​ത്ത​ലും കൂ​ട്ടി​ച്ചേ​ർ​ക്ക​ലും ന​ട​ന്ന​ത്.

കേ​ന്ദ്ര​ത്തി​നെ​തി​രെ സം​സ്ഥാ​നം നി​യ​മ​പ​ര​മാ​യി നീ​ങ്ങു​മ്പോ​ൾ ഗ​വ​ർ​ണ​റെ അ​റി​യി​ക്ക​ണ​മെ​ന്ന ച​ട്ടം സ​ർ​ക്കാ​ർ ലം​ഘി​ച്ചെ​ന്നു​ള്ള വി​മ​ർ​ശ​ന​വും വാ​ർ‌​ഡ് വി​ഭ​ജ​ന​ത്തി​നു​ള്ള ഓ​ർ​ഡി​ന​ൻ​സ് സം​ബ​ന്ധി​ച്ചും സ​ർ​ക്കാ​രും ഗ​വ​ർ​ണ​റും ത​മ്മി​ലു​ള്ള പോ​ര് അ​നു​ദി​നം ശ​ക്ത​മാ​കു​ന്ന​തി​നി​ടെ​യാ​ണ് വി​ക്കി​പീ​ഡി​യ സം​ഭ​വം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.