ത്ര​സി​പ്പി​ക്കു​ന്ന തി​രി​ച്ചു​വ​ര​വ്..! ഹോ​ബാ​ർ​ട്ടി​ൽ കി​രീ​ടം മു​ത്ത​മി​ട്ട് സാ​നി​യ
Saturday, January 18, 2020 12:04 PM IST
ഹോ​ബാ​ർ​ട്ട്: അ​മ്മ​യാ​യ ശേ​ഷം അ​ന്താ​രാ​ഷ്ട്ര ടെ​ന്നീ​സി​ലേ​ക്ക് തി​രി​ച്ചു​വ​ന്ന ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ താ​രം സാ​നി​യ മി​ര്‍​സ​യ്ക്ക് കി​രീ​ടം.

ഹോ​ബ​ർ​ട്ട് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ വ​നി​താ ഡ​ബി​ൾ​സ് ഫൈ​ന​ലി​ൽ ചൈ​ന​യു​ടെ സാം​ഗ് ഷ്വാ​യ് - പെം​ഗ് ഷ്വാ​യ് കൂ​ട്ടു​കെ​ട്ടി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് ത​റ​പ​റ്റി​ച്ചാ​ണ് സാ​നി​യ - കി​ചെ​നോ​ക്ക് സ​ഖ്യം കി​രീ​ടം ചൂ​ടി​യ​ത്. സ്കോ​ർ: 6-4, 6-4.

ര​ണ്ട് വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷ​മാ​ണ് ഈ ​ടൂ​ർ​ണ​മെ​ന്‍റി​ലൂടെ സാ​നി​യ ടെ​ന്നീ​സ് കോ​ർ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി​യ​ത്. ടൂർണമെന്‍റിന്‍റെ തു​ട​ക്കം മു​ത​ല്‍ ത്ര​സി​പ്പി​ക്കു​ന്ന പ്ര​ക​ട​നമാണ് സാ​നി​യ മി​ര്‍​സ കാ​ഴ്ച വെ​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.