ഇം​പീ​ച്ച്മെ​ന്‍റ്: ട്രം​പി​നെ​തി​രാ​യ സെ​ന​റ്റി​ലെ കു​റ്റ​വി​ചാ​ര​ണ ചൊ​വ്വാ​ഴ്ച മു​ത​ൽ
Saturday, January 18, 2020 5:06 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ​തി​രാ​യ ഇം​പീ​ച്ച്മെ​ന്‍റ് കു​റ്റ​വി​ചാ​ര​ണ സെ​ന​റ്റി​ൽ ചൊ​വ്വാ​ഴ്ച ആ​രം​ഭി​ക്കും. കു​റ്റാ​രോ​പ​ണ​ങ്ങ​ൾ​ക്കു​ള്ള ഒൗ​ദ്യോ​ഗി​ക മ​റു​പ​ടി അ​റി​യി​ക്കാ​ൻ ശ​നി​യാ​ഴ്ച വൈ​കി​ട്ട് ആ​റു വ​രെ ട്രം​പി​ന് സ​മ​യം അ​നു​വ​ദി​ച്ചു. ഞാ​യ​ർ ഒ​ഴി​കെ​യു​ള്ള എ​ല്ലാ ദി​വ​സ​വും ഉ​ച്ച​യ്ക്ക് ഒ​ന്നു മു​ത​ൽ വി​ചാ​ര​ണ ന​ട​ക്കും.

ഇ​തി​നാ​യി ഇം​പീ​ച്ച്മെ​ന്‍റ് പ്രോ​സി​ക്യൂ​ട്ട​ർ​മാ​രെ നി​യ​മി​ച്ച​താ​യി ജ​ന​പ്ര​തി​നി​ധി സ​ഭാ സ്പീ​ക്ക​ർ നാ​ൻ​സി പെ​ലോ​സി ക​ഴി​ഞ്ഞ ദി​വ​സം അ​റി​യി​ച്ചി​രു​ന്നു. ഏ​ഴം​ഗ ടീ​മി​ന് ജ​ന​പ്ര​തി​നി​ധി സ​ഭാ ഇ​ന്‍റ​ലി​ജ​ൻ​സ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ആ​ഡം ഷി​ഫ് നേ​തൃ​ത്വം ന​ൽ​കും. ജ​ന​പ്ര​തി​നി​ധി സ​ഭ പാ​സാ​ക്കി​യ ഇം​പീ​ച്ച്മെ​ന്‍റ് പ്ര​മേ​യ​ങ്ങ​ൾ സെ​ന​റ്റി​ന് കൈ​മാ​റും.

സാ​ക്ഷി​ക​ളെ വി​ളി​ക്കാ​നോ പു​തി​യ തെ​ളി​വു​ക​ൾ അ​വ​ത​രി​പ്പി​ക്കാ​നോ അ​വ​സ​ര​മി​ല്ലാ​തെ​യു​ള്ള വി​ചാ​ര​ണ ന​ട​പ​ടി​ക​ളാ​ണ് റി​പ്പ​ബ്ലി​ക്ക​ൻ സം​ഘം രൂ​പ​ക​ൽ​പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. വി​ചാ​ര​ണ ര​ണ്ടാ​ഴ്ച മു​ത​ൽ ആ​റാ​ഴ്ച വ​രെ നീ​ണ്ടേ​ക്കു​മെ​ന്നാ​ണു വൈ​റ്റ്ഹൗ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ.

ഫോ​ണു​ക​ളും മ​റ്റ് ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളും ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലു​ൾ​പ്പെ​ടെ ക​ർ​ശ​ന അ​ച്ച​ട​ക്ക നി​ബ​ന്ധ​ന​ക​ളാ​ണ് സെ​ന​റ്റ് അം​ഗ​ങ്ങ​ൾ​ക്കു മേ​ലു​ള്ള​ത്. ത​ൽ​സ​മ​യ ട്വീ​റ്റു​ക​ൾ​ക്കും വി​ല​ക്കു​ണ്ട്. കു​റ്റ​വി​ചാ​ര​ണ​യു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത ഒ​ന്നും സെ​ന​റ്റി​നു​ള്ളി​ൽ ക​യ​റ്റാ​ൻ അ​നു​വാ​ദ​മി​ല്ല.

അ​ടു​ത്ത പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ട്രം​പി​നെ​തി​രേ മ​ത്സ​രി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള ഡെ​മോ​ക്രാ​റ്റ് നേ​താ​വ് ബൈ​ഡ​നെ താ​റ​ടി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ അ​ദ്ദേ​ഹ​ത്തി​ന് എ​തി​രേ അ​ന്വേ​ഷ​ണ​ത്തി​നു യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റി​ന്‍റെ മേ​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തി​യ​ത് അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗ​മാ​ണെ​ന്നാ​ണ് ഇം​പീ​ച്ച്മെ​ന്‍റി​ന് ആ​ധാ​ര​മാ​യ കേ​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.