ജാ​മ്യ വ്യ​വ​സ്ഥ​ക​ളി​ൽ ഇ​ള​വ് തേ​ടി ച​ന്ദ്ര​ശേ​ഖ​ർ ആ​സാ​ദ് കോ​ട​തി​യി​ൽ
Friday, January 17, 2020 10:56 PM IST
ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ പ്ര​തി​ഷേ​ധി​ച്ച​തി​ന് അ​റ​സ്റ്റി​ലാ​യ​തി​നു ശേ​ഷം ജാ​മ്യം ല​ഭി​ച്ച ഭീം ​ആ​ർ​മി നേ​താ​വ് ച​ന്ദ്ര​ശേ​ഖ​ർ ആ​സാ​ദ് ജാ​മ്യ വ്യ​വ​സ്ഥ​ക​ളി​ൽ ഇ​ള​വ് തേ​ടി ഡ​ൽ​ഹി കോ​ട​തി​യെ സ​മീ​പി​ച്ചു. അ​നു​വ​ദി​ച്ചു. ഡ​ൽ​ഹി​യി​ലെ തീ​സ് ഹ​സാ​രി കോ​ട​തി​യി​ലെ അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി കാ​മി​നി ലാ​വ് ആ​ണ് ക​ഴി​ഞ്ഞ ദി​വ​സം ആ​സാ​ദി​ന് ജാ​മ്യം അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വി​ട്ട​ത്.

നാ​ലാ​ഴ്ച ഡ​ൽ​ഹി​യി​ലേ​ക്കു ക​ട​ക്ക​രു​തെ​ന്ന​ത് അ​ട​ക്ക​മു​ള്ള ക​ർ​ശ ഉ​പാ​ധി​ക​ളോ​ടെ​യാ​യി​രു​ന്നു ജാ​മ്യം. 25,000 രൂ​പ വ്യ​ക്തി​ഗ​ത ബോ​ണ്ട് കെ​ട്ടി​വ​യ്ക്ക​ണം, ഒ​രു മാ​സ​ത്തേ​ക്ക് പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ പാ​ടി​ല്ല തു​ട​ങ്ങി​യാ​യി​രു​ന്നു പ്ര​ധാ​ന വ്യ​വ​സ്ഥ​ക​ൾ.

ഡ​ൽ​ഹി​യി​ൽ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ൽ ഒ​രു മാ​സ​ത്തേ​ക്കു നീ​ട്ടി​വ​യ്ക്ക​ണം, ചി​കി​ത്സ​യ്ക്കാ​യി ഡ​ൽ​ഹി​യി​ൽ എ​ത്തു​ന്നു​ണ്ടെ​ങ്കി​ൽ അ​ക്കാ​ര്യം പോ​ലീ​സി​നെ അ​റി​യി​ക്ക​ണം, നാ​ലാ​ഴ്ച​ത്തേ​ക്ക് എ​ല്ലാ ശ​നി​യാ​ഴ്ച​യും ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ഹാ​റ​ൻ​പൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി ഒ​പ്പി​ട​ണം, അ​തി​നു ശേ​ഷം കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​ന്ന​തു വ​രെ എ​ല്ലാ മാ​സ​വും അ​വ​സാ​ന ശ​നി​യാ​ഴ്ച​ക​ളി​ൽ ഒ​പ്പി​ടാ​ൻ എ​ത്ത​ണം തു​ട​ങ്ങി​യ അ​തി ക​ർ​ശ​ന നി​ർ​ദേ​ശ​ങ്ങ​ളാ​യി​രു​ന്നു ആ​സാ​ദി​ന്‍റെ ജാ​മ്യ വ്യ​വ​സ്ഥ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ ഡ​ൽ​ഹി ജു​മാ മ​സ്ജി​ദി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ടെ ക​ഴി​ഞ്ഞ മാ​സം 21നാ​ണ് ആ​സാ​ദ് പോ​ലീ​സി​നു പി​ടി​കൊ​ടു​ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.