ട്ര​ഷ​റി പ്ര​തി​സ​ന്ധി തീ​ർ​ക്കാ​ൻ 700 കോ​ടി അ​നു​വ​ദി​ച്ച് ധ​ന​വ​കു​പ്പ്
Friday, January 17, 2020 7:02 PM IST
തി​രു​വ​ന​ന്ത​പു​രം: ട്ര​ഷ​റി പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ 700 കോ​ടി അ​നു​വ​ദി​ച്ച് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്. അ​ഞ്ചു ല​ക്ഷം വ​രെ​യു​ള്ള ബി​ല്ലു​ക​ൾ മാ​റാ​ൻ ട്ര​ഷ​റി​ക​ൾ​ക്ക് ധ​ന​മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി. വി​വി​ധ വ​കു​പ്പു​ക​ളു​ടെ ബി​ല്ലു​ക​ൾ മാ​റാ​ൻ 200 കോ​ടി രൂ​പ​യും ന​ൽ​കും. ന​വം​ബ​ർ, ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ൽ സ​മ​ർ​പ്പി​ച്ച ബി​ല്ലു​ക​ൾ മാ​റു​ന്ന​തി​നാ​ണ് ഈ ​തു​ക അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

അ​ഞ്ചു ല​ക്ഷ​ത്തി​നു മു​ക​ളി​ലു​ള്ള കോ​ണ്‍​ട്രാ​ക്ട​ർ​മാ​രു​ടെ ബി​ല്ലു​ക​ളും സാ​ധ​ന​ങ്ങ​ൾ സ​പ്ലൈ ചെ​യ്ത​തി​ന്‍റെ ബി​ല്ലു​ക​ളും ബാ​ങ്കു​ക​ളും കെഎ​​ഫ്സി​യും വ​ഴി ഡി​സ്കൗ​ണ്ട് ചെ​യ്ത് ന​ൽ​കു​ന്ന​തി​നു​ള്ള ഉ​ത്ത​ര​വും ഉ​ട​ൻ പു​റ​ത്തി​റ​ങ്ങും.

കു​ടി​ശി​ക​യു​ള്ള കേ​ന്ദ്ര​വി​ഹി​തം ല​ഭി​ക്കാ​നും വാ​യ്പാ​പ​രി​ധി ഉ​യ​ർ​ത്തു​ന്ന​തി​നു​മു​ള്ള ശ്ര​മ​ങ്ങ​ളും ധ​ന​വ​കു​പ്പ് തു​ട​രു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.