വാ​ര്‍​ഡ് വി​ഭ​ജ​നം: ബി​ല്ലു​മാ​യി സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ട്
Friday, January 17, 2020 6:11 PM IST
തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ വാ​ര്‍​ഡ് വി​ഭ​ജ​ന​ത്തി​നു​ള്ള ബി​ല്ലു​മാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ട്. ത​ദ്ദേ​ശ വ​കു​പ്പ്, ക​ര​ട് ത​യ്യാ​റാ​ക്കി നി​യ​മ​വ​കു​പ്പി​ന് ന​ല്‍​കി. അ​ധി​ക സാ​മ്പ​ത്തി​ക ബാ​ധ്യ​ത ഇ​ല്ലാ​ത്ത​തി​നാ​ല്‍ ഗ​വ​ര്‍​ണ​റു​ടെ അ​നു​മ​തി വേ​ണ്ടെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. ബി​ല്‍ ബു​ധ​നാ​ഴ്‍​ച ചേ​രു​ന്ന മ​ന്ത്രി​സ​ഭാ​യോ​ഗം അം​ഗീ​ക​രി​ക്കും. നേ​ര​ത്തെ, ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ​സ്ഥാ​പ​ന വാ​ര്‍‍​ഡു​ക​ള്‍ 2011 സെ​ന്‍​സ​സ് വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വി​ഭ​ജി​ക്കാ​ന്‍ ഉ​ത്ത​ര​വി​ട്ടു കൊ​ണ്ട് സ​ര്‍​ക്കാ​ര്‍ കൊ​ണ്ടു വ​ന്ന ഓ​ര്‍​ഡി​ന​ന്‍​സി​ല്‍ ഒ​പ്പി​ടാ​ന്‍ ഗ​വ​ര്‍​ണ​ര്‍ വി​സ​മ്മ​തി​ച്ചി​രു​ന്നു.

വാ​ര്‍​ഡ് വി​ഭ​ജ​നം പു​തി​യ സെ​ന്‍​സ​സ് ന​ട​പ​ടി​യെ ബാ​ധി​ക്കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഓ​ര്‍​ഡി​ന​ന്‍​സി​ല്‍ ആ​ദ്യം ഒ​പ്പി​ടാ​തെ കൂ​ടു​ത​ല്‍ വി​ശ​ദീ​ക​ര​ണം തേ​ടി ഗ​വ​ര്‍​ണ​ര്‍ സ​ര്‍​ക്കാ​രി​ന് ഫ​യ​ല്‍ മ​ട​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍, വാ​ര്‍​ഡ് വി​ഭ​ജ​നം സെ​ന്‍​സ​സ് ന​ട​പ​ടി​ക​ളെ ബാ​ധി​ക്കി​ല്ലെ​ന്നും ഇ​ക്കാ​ര്യ​ത്തി​ല്‍ ആ​ശ​ങ്ക വേ​ണ്ടെ​ന്നും മ​റു​പ​ടി ന​ല്‍​കി സ​ര്‍​ക്കാ​ര്‍ വീ​ണ്ടും ഓ​ര്‍​ഡി​ന​ന്‍​സ് ഗ​വ​ര്‍​ണ​ര്‍​ക്ക് ഒ​പ്പി​ടാ​നാ​യി കൈ​മാ​റി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.