ആ​ദ്യം ജം​ബോ, പി​ന്നെ ചു​രു​ക്കി; വീ​ണ്ടും ജം​ബോ, പി​ന്നെ​യും ചെ​റു​താ​ക്ക​ൽ: കോ​ണ്‍​ഗ്ര​സ് പ​ട്ടി​ക​യി​ലെ മാ​ജി​ക്കു​ക​ൾ...
Friday, January 17, 2020 5:10 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ കോ​ണ്‍​ഗ്ര​സ് ഭാ​ര​വാ​ഹി​ക പ​ട്ടി​ക എ​ങ്ങു​മെ​ത്താ​തെ ക​റ​ങ്ങി​ത്തി​രി​യു​ന്നു. എ​ത്ര​യും വേ​ഗം പുനഃ​സം​ഘ​ട​ന ന​ട​ത്ത​ണ​മെ​ന്ന ഹൈ​ക്കാ​ൻ​ഡ് നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് ഒ​ട്ടേ​റെ ച​ർ​ച്ച​ക​ൾ​ക്കും കൂ​ടി​യാ​ലോ​ച​ന​ക​ൾ​ക്കും ശേ​ഷം ജം​ബോ പ​ട്ടി​ക ഹൈ​ക്ക​മാ​ൻ​ഡി​ന് സ​മ​ർ​പ്പി​ച്ചി​ട്ട് ഒ​രു മാ​സം ക​ഴി​ഞ്ഞു.

പ​ട്ടി​ക​യു​മാ​യി ഡ​ൽ​ഹി​യിൽ എ​ത്തി​യ​പ്പോ​ൾ വ്യാ​പ​ക​മാ​യ വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് പാ​ർ​ട്ടി​യി​ൽ നി​ന്നു ത​ന്നെ ഉ​യ​ർ​ന്ന​ത്. നൂ​റോ​ളം പേ​ര​ട​ങ്ങു​ന്ന ഭാ​ര​വാ​ഹി​ക പ​ട്ടി​ക​യു​ടെ പ്രാ​യോ​ഗി​ക​ത​യെ​ക്കു​റി​ച്ച് എ​ല്ലാ കോ​ണി​ൽ നി​ന്ന് അ​ഭി​പ്രാ​യവ്യത്യാ​സം ഉ​യ​ർ​ന്നി​രു​ന്നു. ഹൈ​ക്ക​മാ​ൻ​ഡും ഇ​തി​ന് അ​നു​കൂ​ല​മാ​യി​ല്ല.

ജം​ബോ പ​ട്ടി​ക ചു​രു​ക്കാ​നു​ള്ള ത​ത്ര​പ്പാ​ടി​ലാ​യി പി​ന്നെ നേ​താ​ക്ക​ൾ. പ​ട്ടി​ക ചു​രു​ക്ക​ണ​മെ​ന്ന് എ​ല്ലാ​വ​രും പ​റ​ഞ്ഞ​പ്പോ​ഴും ആ​രും വി​ട്ടു​വീ​ഴ്ച​യ്ക്കു ത​യാ​റാ​യി​ല്ല. ത​ങ്ങ​ളു​ടെ ഗ്രൂ​പ്പി​ലെ നേ​താ​ക്കന്മാ​രെ തി​രു​കിക്കയ​റ്റാ​ൻ ഗ്രൂ​പ്പ് മാ​നേ​ജ​ർ​മാ​ർ മ​ത്സരി​ച്ചു. എ​ങ്കി​ലും ഹൈ​ക്ക​മാ​ൻ​ഡി​നെ പേ​ടി​ച്ച് നാ​ൽ​പ​തി​ല​ധി​കം പേ​ര​ട​ങ്ങു​ന്ന ലി​സ്റ്റ് എ​ന്ന ധാ​ര​ണ​യി​ൽ ഏ​റെ​ക്കു​റെ എ​ത്തി.

ഡ​ൽ​ഹി​യി​ലെ​ത്തി​യ ഉ​മ്മ​ൻ​ചാ​ണ്ടി​യും ര​മേ​ശ് ചെ​ന്നി​ത്ത​ല​യും മു​ല്ല​പ്പ​ള്ളി​ രാ​മ​ച​ന്ദ്ര​നും ഹൈ​ക്ക​മാ​ൻ​ഡു​മാ​യി പ​ല​ത​വ​ണ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. എ​ന്നാ​ൽ അ​ത്ത​ര​മൊ​രു ലി​സ്റ്റ് അം​ഗീ​ക​രി​ച്ചാ​ൽ പാ​ർ​ട്ടി​യി​ൽ പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​കു​മെ​ന്ന അ​വ​സ്ഥ വ​ന്ന​തോ​ടെ വീ​ണ്ടും ജം​ബോ ലി​സ്റ്റാ​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ത​നു​സ​രി​ച്ച് നാ​ലു വ​ർ​ക്കിംഗ് പ്ര​സി​ഡ​ന്‍റു​മാ​ർ, 10 വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, അമ്പതോളം ജ​ന​റ​ൽ​സെ​ക്ര​ട്ട​റി​മാ​ർ എ​ന്നി​ങ്ങ​നെ ഭാ​ര​വാ​ഹി​ക പ​ട്ടി​ക നീ​ണ്ടു. ച​ർ​ച്ച​ക​ളെ​ല്ലാം പൂ​ർ​ത്തി​യാ​യി ഉ​ട​ൻ ഭാ​ര​വാ​ഹി​ക​ളെ പ്ര​ഖ്യാ​പി​ക്കും എ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല പ്ര​സ്താ​വി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

എ​ന്നാ​ൽ ഭാ​ര​വാ​ഹി​പ്പ​ട്ടി​ക​യി​ൽ വീ​ണ്ടും ഹൈ​ക്ക​മാ​ൻ​ഡ് ഇ​ട​പെ​ട​ൽ ന​ട​ത്തു​ക​യാ​ണെ​ന്നാ​ണ് പു​തി​യ റി​പ്പോ​ർ​ട്ട്. അം​ഗ​ങ്ങ​ളു​ടെ എ​ണ്ണം കു​റ​യ്ക്കാ​നാ​ണ് പ്ര​ധാ​ന നി​ർ​ദേ​ശം. കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​കു​ൾ വാ​സ്നി​ക് ഇ​തു സം​ബ​ന്ധി​ച്ച് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നു​മാ​യും കെ.​സി.​വേ​ണു​ഗോ​പാ​ലു​മാ​യും ച​ർ​ച്ച ന​ട​ത്തും.

ഇ​തി​നി​ട​യി​ൽ പുനഃ​സം​ഘ​ട​ന​യി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന് വേ​ണ്ട​ത്ര പ്രാ​തി​നി​ധ്യ​മി​ല്ലെ​ന്ന​റി​യി​ച്ച് നേ​താ​ക്ക​ൾ സോ​ണി​യ ​ഗാ​ന്ധി​യെ ക​ണ്ട് അ​തൃ​പ്തി അ​റി​യി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.