എ​സ്എ​ഫ്ഐ നേ​താ​ക്ക​ളു​ടെ ഗു​ണ്ടാ​യി​സം; യൂ​ണി​വേ​ഴ്സിറ്റി കോ​ള​ജ് മോ​ഡ​ൽ സി​എം​എ​സി​ലും
Friday, January 17, 2020 1:53 PM IST
കോ​ട്ട​യം: യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ന് സ​മാ​ന​മാ​യി കോ​ട്ട​യം സി​എം​എ​സ് കോ​ള​ജി​ലും എ​സ്എ​ഫ്ഐ നേ​തൃ​ത്വ​ത്തി​നെ​തി​രേ വി​ദ്യാ​ർ​ഥി​ക​ളു​ടെ കൂ​ട്ടാ​യ്മ രം​ഗ​ത്ത്. വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പ​ടെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ളെ യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ളു​ടെ ഒ​ത്താ​ശ​യോ​ടെ പു​റ​ത്തു​നി​ന്നും ചി​ല​രെ​ത്തി മ​ർ​ദ്ദി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വ​ത്തി​ന് തു​ട​ക്കം. ഇ​തോ​ടെ നേ​താ​ക്ക​ൾ​ക്കെ​തി​രേ വി​ദ്യാ​ർ​ഥി​ക​ളു​ടെ കൂ​ട്ടാ​യ്മ ഒ​ന്നി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ന്ന് രാ​വി​ലെ നേ​താ​ക്ക​ളും എ​സ്എ​ഫ്ഐ ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളും സം​ഘം ചേ​ർ​ന്ന് എ​ത്തി​യ​പ്പോ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഗേ​റ്റി​ന് മു​ന്നി​ൽ ത​ട​ഞ്ഞു. വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ കോ​ള​ജ് ക​വാ​ട​ത്തി​ന് മു​ന്നി​ൽ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ചു. ഇ​തി​നി​ടെ നേ​താ​ക്ക​ളും വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ​യും ത​മ്മി​ൽ തെ​രു​വി​ൽ കൂ​ട്ട​യ​ടി​യാ​യി. പോ​ലീ​സ് നോ​ക്കി​നി​ൽ​ക്കേ​യാ​യി​രു​ന്നു സം​ഘ​ർ​ഷം.

കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളെ മ​ർ​ദ്ദി​ച്ച​വ​ർ​ക്കെ​തി​രേ ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് പ്ര​തി​ഷേ​ധ​ക്കാ​രു​ടെ ആ​വ​ശ്യം. പു​റ​ത്തു​നി​ന്നു​ള്ള​വ​രു​ടെ സാ​ന്നി​ധ്യം കോ​ള​ജി​ൽ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് ഇന്ന് ഉച്ചയ്ക്ക് ശേഷം പ്രിൻസിപ്പൽ കോളജിന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.