കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​നി​യു​ടെ മൃ​ത​ദേ​ഹം ഇ​ത്തി​ക്ക​ര​യാ​റ്റി​ൽ
Friday, January 17, 2020 11:05 AM IST
കൊ​ല്ലം: കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​നി​യു​ടെ മൃ​ത​ദേ​ഹം ഇ​ത്തി​ക്ക​ര​യാ​റ്റി​ൽ ക​ണ്ടെ​ത്തി. എ​ഴി​പ്പു​റം സ്വ​ദേ​ശി​നി ഐ​ശ്വ​ര്യ​യു​ടെ (20) മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10.30 ന് ​ആ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്.

കൊ​ല്ലം എ​സ്എ​ൻ​കോ​ള​ജി​ലെ മൂ​ന്നാം​വ​ർ​ഷം ഡി​ഗ്രി വി​ദ്യാ​ർ​ഥി​നി​യാ​ണ്. ഇ​ന്ന​ലെ രാ​വി​ലെ കോ​ള​ജി​ൽ പോ​കു​ന്നെ​ന്ന് പ​റ​ഞ്ഞ് വീ​ട്ടി​ൽ​നി​ന്നി​റ​ങ്ങു​ക​യാ​യി​രു​ന്നു. കാ​ണാ​താ​യ​തോ​ടെ ബ​ന്ധു​ക്ക​ൾ പാ​രി​പ്പ​ള്ളി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. വി​ദ്യാ​ർ​ഥി​നി​യു​ടെ ബാ​ഗ് ഇ ​ത്തി​ക്ക​ര​പാ​ല​ത്തി​ന് സ​മീ​പ​ത്തു​നി​ന്ന് ക​ണ്ടെ​ടു​ത്ത​താ​ണ് തെ​ര​ച്ചി​ലി​ന് ഇ​ട​യാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.