മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ഐ.​വി ബാ​ബു അ​ന്ത​രി​ച്ചു
Friday, January 17, 2020 9:41 AM IST
കോ​ഴി​ക്കോ​ട്: മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ഡോ.​ഐ.​വി ബാ​ബു (54) അ​ന്ത​രി​ച്ചു. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ കോ​ഴി​ക്കോ​ട്ടെ സ്വകാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

മ​ല​യാ​ളം വാ​രി​ക അ​സി. എ​ഡി​റ്റ​ർ, മം​ഗ​ളം ദി​ന​പ​ത്രം ഡെ​പ്യൂ​ട്ടി എ​ഡി​റ്റ​ർ, ദേ​ശാ​ഭി​മാ​നി ദി​ന​പ​ത്രം- വാ​രി​ക സ​ഹ​പ​ത്രാ​ധി​പ​ർ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. കാ​ലി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല യു​ജി ബോ​ര്‍​ഡ് ഓ​ഫ് സ്റ്റ​ഡീ​സ് ജേ​ണ​ലി​സ​ത്തി​ല്‍ അം​ഗ​മാ​യും പ്ര​വ​ര്‍​ത്തി​ച്ചു. നി​ര​വ​ധി പു​സ്ത​ക​ങ്ങ​ളു​ടെ ര​ച​യി​താ​വും വി​വ​ർ​ത്ത​ക​നു​മാ​ണ്. ത​ത്സ​മ​യം ദി​ന​പ​ത്ര​ത്തി​ന്‍റെ ഡെ​പ്യൂ​ട്ടി എ​ഡി​റ്റ​റാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു.

ത​ല​ശേ​രി​ക്ക​ടു​ത്ത് മൊ​കേ​രി​യി​ല്‍ 1965ലാ​ണ് ജ​ന​നം. സി​പി​എം മു​ന്‍ സം​സ്ഥാ​ന​ക​മ്മി​റ്റി അം​ഗ​വും ദേ​ശാ​ഭി​മാ​നി വാ​രി​ക പ​ത്രാ​ധി​പ​രു​മാ​യി​രു​ന്ന പ​രേ​ത​നാ​യ ഐ.​വി ദാ​സി​ന്‍റെ മ​ക​നാ​ണ്. അ​മ്മ: സു​ശീ​ല. ഭാ​ര്യ: ല​ത. മ​ക്ക​ള്‍: അ​ക്ഷ​യ്, നി​ര​ഞ്ജ​ന (ഇ​രു​വ​രും വി​ദ്യാ​ർ​ഥി​ക​ളാ​ണ്).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.