എ​ടി​കെ​യു​മാ​യി ല​യി​ച്ചു; മോ​ഹ​ൻ ബ​ഗാ​ൻ അ​ടു​ത്ത സീ​സ​ണി​ല്‍ ഐ​എ​സ്എ​ലി​ലേ​ക്ക്‌
Friday, January 17, 2020 12:38 AM IST
കോ​ൽ​ക്ക​ത്ത: ഇ​ന്ത്യ​ൻ ഫു​ട്ബോ​ളി​ന്‍റെ ഈ​റ്റി​ല്ല​മാ​യ കോ​ൽ​ക്ക​ത്തി​യി​ലെ പാ​ര​ന്പ​ര്യ ക്ല​ബ്ബു​ക​ളി​ലൊ​ന്നാ​യ മോ​ഹ​ൻ ബ​ഗാ​നും ഐ​എ​സ്എ​ലി​ലെ കോ​ൽ​ക്ക​ത്ത​ൻ സാ​ന്നി​ധ്യ​മാ​യ എ​ടി​കെ​യും ല​യി​ച്ചു. 2020-21 ഐ​എ​സ്എ​ൽ സീ​സ​ണി​ൽ ഇ​രു ടീ​മു​ക​ളും ചേ​ർ​ന്നു​ള്ള ഒ​രു പു​തി​യ ടീം ​ഐ​എ​സ്എ​ലി​ൽ ക​ളി​ക്കു​മെ​ന്ന് എ​ടി​കെ​യും മോ​ഹ​ൻ ബ​ഗാ​നും സം​യു​ക്ത​മാ​യി ഇ​റ​ക്കി​യ പ​ത്ര​ക്കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി.

എ​ടി​കെ ക്ല​ബ്ബി​ന്‍റെ ഉ​ട​മ​ക​ളാ​യ ആ​ർ​പി​എ​സ്ജി ഗ്രൂ​പ്പ് മോ​ഹ​ൻ ബ​ഗാ​ന്‍റെ 80 ശ​ത​മാ​നം ഓ​ഹ​രി​യും വാ​ങ്ങി​യ​തോ​ടെ​യാ​ണ് ല​യ​നം പൂ​ർ​ണ​മാ​യ​ത്. പു​തി​യ ക്ല​ബ്ബി​ന്‍റെ 80 ശ​ത​മാ​നം ഓ​ഹ​രി​ക​ളും ആ​ർ​പി​എ​സ്ജി ഗ്രൂ​പ്പി​ന്‍റെ കൈ​വ​ശ​മാ​യി​രി​ക്കും. ബാ​ക്കി 20 ശ​ത​മാ​നം ഓ​ഹ​രി​ക​ളും മോ​ഹ​ൻ ബ​ഗാ​ൻ ഫു​ട്ബോ​ൾ ക്ല​ബ്ബ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലാ​ണ്. എ​ടി​കെ മോ​ഹ​ൻ ബ​ഗാ​ൻ എ​ഫ്സി എ​ന്ന പേ​രാ​യി​യി​രി​ക്കും പു​തി​യ ക്ല​ബ്ബി​ന് ന​ൽ​കാ​ൻ സാ​ധ്യ​ത.

1889ൽ ​ആ​രം​ഭി​ച്ച മോ​ഹ​ൻ ബ​ഗാ​ൻ ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും മി​ക​ച്ച ക്ല​ബ്ബു​ക​ളി​ലൊ​ന്നാ​ണ്. ഫെ​ഡ​റേ​ഷ​ൻ ക​പ്പ്, ഡ്യൂ​റാ​ൻ​ഡ് ക​പ്പ് എ​ന്നി​വ ഏ​റ്റ​വു​മ​ധി​കം ത​വ​ണ സ്വ​ന്ത​മാ​ക്കി​യ ക്ല​ബ്ബാ​ണ് ബ​ഗാ​ൻ. കോ​ൽ​ക്ക​ത്ത​യി​ലെ മ​റ്റൊ​രു ഐ ​ലീ​ഗ് ക്ല​ബ്ബാ​യ ഈ​സ്റ്റ് ബം​ഗാ​ളു​മാ​യും എ​ടി​കെ ല​യ​ന ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, ഈ​സ്റ്റ് ബം​ഗാ​ളി​ന്‍റെ സ്പോ​ണ്‍​സ​ർ​മാ​ർ ഇ​ട​ഞ്ഞു​നി​ന്ന​തോ​ടെ ആ ​നീ​ക്കം ഫ​ലം ക​ണ്ടി​ല്ല. തു​ട​ർ​ന്നാ​ണ് മോ​ഹ​ൻ ബ​ഗാ​നു​മാ​യി എ​ടി​കെ കൈ​കോ​ർ​ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.