കേ​ര​ള ടൂ​റി​സ​ത്തി​ന്‍റെ ട്വി​റ്റ​ർ പേ​ജി​ൽ "ബീ​ഫ് ഉ​ല​ർ​ത്തി'; പ്ര​തി​ഷേ​ധി​ച്ച് വി​എ​ച്ച്പി
Friday, January 17, 2020 12:28 AM IST
ന്യൂ​ഡ​ൽ​ഹി: കേ​ര​ള ടൂ​റി​സ​ത്തി​ന്‍റെ ഒൗ​ദ്യോ​ഗി​ക ട്വി​റ്റ​ർ പേ​ജി​ൽ ബീ​ഫി​ന്‍റെ ചി​ത്രം പോ​സ്റ്റ് ചെ​യ്ത​തി​നെ​തി​രേ പ്ര​തി​ഷേ​ധം. പേ​ജി​ൽ പ​ങ്കു​വ​ച്ച പോ​സ്റ്റി​ന് താ​ഴെ ക​മ​ന്‍റു​ക​ളു​ടെ പ്ര​വാ​ഹ​മാ​ണ്. മ​ല​യാ​ളി​ക​ൾ പോ​സ്റ്റി​നെ അ​നു​കൂ​ലി​ക്കു​ന്പോ​ൾ ഉ​ത്ത​രേ​ന്ത്യ​ക്കാ​ർ ഇ​തി​നെ എ​തി​ർ​ക്കു​ന്നു.

ബീ​ഫ് ഉ​ല​ർ​ത്തി​യ​തി​നെ കു​റി​ച്ചാ​യി​രു​ന്നു ചി​ത്ര​സ​ഹി​തം കേ​ര​ള ടൂ​റി​സം വ​കു​പ്പ് ട്വീ​റ്റ് ചെ​യ്ത​ത​ത്. സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ളു​ടെ നാ​ട്ടി​ൽ നി​ന്നു​മു​ള്ള ഡി​ഷ് എ​ന്ന പേ​രി​ലാ​യി​രു​ന്നു ട്വീ​റ്റ്. ഈ ​പോ​സ്റ്റ് വി​ശ്വാ​സം വ്ര​ണ​പ്പെ​ടു​ത്തു​ന്നു എ​ന്നാ​രോ​പി​ച്ചാ​ണ് ഒ​രു വി​ഭാ​ഗം രം​ഗ​ത്തെ​ത്തി​യ​ത്. വി​നോ​സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​യ കേ​ര​ള​ത്തെ ബ​ഹി​ഷ്ക​രി​ക്കാ​ൻ വ​രെ ക​മ​ന്‍റു​ക​ളി​ൽ ആ​ഹ്വാ​ന​മു​ണ്ട്.
അ​തേ​സ​മ​യം, പോ​സ്റ്റി​നെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി വി​ശ്വ​ഹി​ന്ദു പ​രി​ഷ​തും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ട്വീ​റ്റ് പ​ശു​വി​നെ ആ​രാ​ധി​ക്കു​ന്ന​വ​രു​ടെ മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്നു ചോ​ദി​ച്ച വി​എ​ച്ച്പി നേ​താ​വ് വി​നോ​ദ് ബ​ൻ​സാ​ൽ, ബീ​ഫി​നു പ്ര​ചാ​ര​മു​ണ്ടാ​ക്കാ​നാ​ണോ കേ​ര​ള ടൂ​റി​സ​ത്തിെ​ൻ​റ ട്വി​റ്റ​ർ പേ​ജെ​ന്നും ചോ​ദി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.