പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ ദ​വീ​ന്ദ​റി​ന് എ​ന്താ​യി​രു​ന്നു പ​ങ്ക്?; ചോ​ദ്യ​മെ​റി​ഞ്ഞ് രാ​ഹു​ൽ
Thursday, January 16, 2020 10:36 PM IST
ന്യൂ​ഡ​ൽ​ഹി: ഭീ​ക​ര​ർ​ക്കൊ​പ്പം പി​ടി​യി​ലാ​യ ജ​മ്മു കാ​ഷ്മീ​ർ പോ​ലീ​സ് ഡി​എ​സ്പി ദ​വീ​ന്ദ​ർ സിം​ഗി​നു പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ലു​ള്ള പ​ങ്കു വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നു കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ട്വി​റ്റ​റി​ലാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ ചോ​ദ്യ​ങ്ങ​ൾ. വി​ഷ​യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യും ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ദോ​വ​ലും മൗ​നം പാ​ലി​ക്കു​ന്ന​തി​നെ​യും രാ​ഹു​ൽ ചോ​ദ്യം ചെ​യ്തു.

ഇ​ന്ത്യ​ക്കാ​രു​ടെ ര​ക്തം കൈ​ക​ളി​ൽ പു​ര​ണ്ടി​ട്ടു​ള്ള മൂ​ന്നു ഭീ​ക​ര​രെ സം​ര​ക്ഷി​ച്ചു ഡ​ൽ​ഹി​യി​ൽ എ​ത്തി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണു ഡി​എ​സ്പി ദ​വീ​ന്ദ​ർ ഡ​ൽ​ഹി​യി​ൽ പി​ടി​യി​ലാ​യ​ത്. ആ​റു മാ​സ​ത്തി​ന​കം ദ​വീ​ന്ദ​ർ സിം​ഗി​ന്‍റെ വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്ക​ണം. കു​റ്റ​ക്കാ​ര​നെ​ന്നു ക​ണ്ടെ​ത്തി​യാ​ൽ രാ​ജ്യ​ദ്രോ​ഹ​ത്തി​നു​ള്ള പ​ര​മാ​വ​ധി ശി​ക്ഷ ഉ​റ​പ്പാ​ക്ക​ണം- രാ​ഹു​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

വി​ഷ​യ​ത്തി​ൽ കേ​ര​ന്ദ സ​ർ​ക്കാ​ർ തു​ട​രു​ന്ന മൗ​ന​ത്തെ​യും രാ​ഹു​ൽ വി​മ​ർ​ശി​ച്ചു. എ​ന്തു​കൊ​ണ്ടാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യും ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വും വി​ഷ​യ​ത്തി​ൽ മൗ​നം പാ​ലി​ക്കു​ന്ന​ത്?. പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ ദ​വീ​ന്ദ​റി​ന് എ​ന്താ​യി​രു​ന്നു പ​ങ്ക്?. എ​ത്ര ഭീ​ക​ര​ർ​ക്കു ദ​വീ​ന്ദ​ർ സിം​ഗി​ന്‍റെ സ​ഹാ​യം ല​ഭി​ച്ചു?. ആ​രാ​ണ് ഇ​യാ​ളെ സം​ര​ക്ഷി​ക്കു​ന്ന​ത്, എ​ന്തി​നു​വേ​ണ്ടി സം​ര​ക്ഷി​ക്കു​ന്നു തു​ട​ങ്ങി​യ ചോ​ദ്യ​ങ്ങ​ളും രാ​ഹു​ൽ ഉ​ന്ന​യി​ച്ചു.

നേ​ര​ത്തെ, ദ​വീ​ന്ദ​ർ സിം​ഗ് ക​ഴി​ഞ്ഞ​വ​ർ​ഷ​വും ഭീ​ക​ര​ർ​ക്കു യാ​ത്രാ സൗ​ക​ര്യം ഒ​രു​ക്കി​യ​താ​യി അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യി​രു​ന്നു. ഹി​സ്ബു​ൾ മു​ജാ​ഹി​ദീ​ൻ ഭീ​ക​ര​ൻ ന​വീ​ദ് ബാ​ബു​വി​നെ ദേ​വീ​ന്ദ​ർ ക​ഴി​ഞ്ഞ​വ​ർ​ഷം ജ​മ്മു​വി​ലെ​ത്തി​ക്കു​ക​യും ചി​കി​ത്സ​യ്ക്കും വി​ശ്ര​മ​ത്തി​നും ശേ​ഷം തി​രി​കെ ഷോ​പ്പി​യാ​നി​ൽ എ​ത്തി​ക്കു​ക​യും ചെ​യ്തു. ഭീ​ക​ര​രെ പി​ടി​കൂ​ടി​യ​താ​ണെ​ന്ന വാ​ദം തെ​ളി​യി​ക്കാ​ൻ സാ​ധി​ക്കാ​തി​രു​ന്ന ഡി​വൈ​എ​സ്പി, താ​ൻ എ​ന്താ​ണ് ചെ​യ്യു​ന്ന​തെ​ന്ന് അ​റി​യി​ല്ലെ​ന്ന് അ​ന്വേ​ഷ​ണ സം​ഘ​ത്തോ​ട് പ​റ​ഞ്ഞ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്.

ഷോ​പ്പി​യാ​നി​ലെ ന​സ്നീ​ൻ​പോ​റ സ്വ​ദേ​ശി​യാ​യ ഹി​സ്ബു​ൾ ഭീ​ക​ര​ൻ ന​വീ​ദ് ബാ​ബു (ബാ​ബ​ർ അ​സ്ലം), സ​ഹാ​യി അ​സീ​ഫ് അ​ഹ​മ്മ​ദ് എ​ന്നി​വ​ർ​ക്കൊ​പ്പം ശ​നി​യാ​ഴ്ച​യാ​ണ് ദേ​വീ​ന്ദ​റി​നെ പി​ടി​കൂ​ടി​യ​ത്. ഭീ​ക​ര​രെ ച​ണ്ഡി​ഗ​ഡി​ൽ എ​ത്തി​ച്ചു കു​റ​ച്ചു മാ​സം താ​മ​സം സൗ​ക​ര്യം ഒ​രു​ക്കാ​മെ​ന്നേ​റ്റ ദേ​വീ​ന്ദ​ർ 12 ല​ക്ഷം രൂ​പ കൈ​പ്പ​റ്റി​യ​താ​യി അ​ന്വേ​ഷ​ണ സം​ഘം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.