ഒ​രാ​ൾ​ക്ക് ഒ​രു പ​ദ​വി നി​ർ​ദേ​ശം ഒ​ഴി​വാ​ക്കി; കെ​പി​സി​സി​ക്കു വീ​ണ്ടും ജം​ബോ സ​മി​തി
Thursday, January 16, 2020 9:32 PM IST
ന്യൂ​ഡ​ൽ​ഹി: കെ​പി​സി​സി​ക്കു വീ​ണ്ടും ജം​ബോ സ​മി​തി. മൂ​ന്നു ദി​വ​സം നീ​ണ്ട ച​ർ​ച്ച​യ്ക്കൊ​ടു​വി​ലും വ്യ​ക്ത​മാ​യ സ​മ​വാ​യം ഉ​ണ്ടാ​കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണു നൂ​റോ​ളം പേ​രു​ടെ പ​ഴ​യ പ​ട്ടി​ക​യി​ൽ വ​ള​രെ ചെ​റി​യ കു​റ​വു മാ​ത്രം വ​രു​ത്തി വീ​ണ്ടും ഹൈ​ക്ക​മാ​ൻ​ഡി​നെ സ​മീ​പി​ച്ച​ത്.

ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ അം​ഗീ​കാ​ര​ത്തി​നു ന​ൽ​കി​യ പ​ട്ടി​ക​യി​ൽ നി​ര​വ​ധി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​രും ഡ​സ​ൻ ക​ണ​ക്കി​നു ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രും ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രും ഉ​ണ്ടെ​ന്നാ​ണു സൂ​ച​ന. ഒ​രാ​ൾ​ക്ക് ഒ​രു പ​ദ​വി അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ൽ അ​ന്തി​മ തീ​രു​മാ​നം ഹൈ​ക്ക​മാ​ൻ​ഡി​നു വി​ട്ടു. എ​ങ്കി​ലും ഇ​തു പൂ​ർ​ണ​മാ​യി ന​ട​പ്പാ​ക്കാ​നാ​കി​ല്ലെ​ന്നു ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ഉ​മ്മ​ൻ ചാ​ണ്ടി​യും നി​ല​പാ​ടു സ്വീ​ക​രി​ച്ചു.

ഇ​തേ​തു​ട​ർ​ന്നാ​ണു ജം​ബോ പ​ട്ടി​ക ത​യാ​റാ​ക്കി ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ അം​ഗീ​കാ​ര​ത്തി​നാ​യി സ​മ​ർ​പ്പി​ക്കാ​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ ന​ൽ​കി​യ നൂ​റോ​ളം പേ​രു​ടെ ജം​ബോ പ​ട്ടി​ക ഹൈ​ക്ക​മാ​ൻ​ഡ് അം​ഗീ​ക​രി​ച്ചി​രു​ന്നി​ല്ല. പ​ട്ടി​ക ചു​രു​ക്കു​മെ​ന്നും ഒ​രാ​ൾ​ക്കു ഒ​രു പ​ദ​വി മാ​ന​ദ​ണ്ഡം ന​ട​പ്പാ​ക്കു​മെ​ന്നു​മൊ​ക്കെ പ​ല നേ​താ​ക്ക​ളും പ​റ​ഞ്ഞു.

എ​ന്നാ​ൽ, ആ​രെ​യും ഒ​ഴി​വാ​ക്കാ​ൻ എ, ​ഐ വി​ഭാ​ഗ​ങ്ങ​ൾ ത​യാ​റാ​യി​രു​ന്നി​ല്ല. ജം​ബോ സ​മി​തി​യു​ടെ പേ​രി​ൽ മാ​സ​ങ്ങ​ളോ​ളം വൈ​കി​പ്പി​ച്ച ശേ​ഷ​മാ​ണ് ഏ​താ​ണ്ട് അ​തേ ജം​ബോ സ​മി​തി​യു​ടെ പു​തി​യ രൂ​പ​ത്തി​നു കേ​ര​ള നേ​താ​ക്ക​ൾ രൂ​പം ന​ൽ​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.