സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി വെ​ള്ളി മു​ത​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത്; കോ​ടി​യേ​രി പ​ങ്കെ​ടു​ക്കി​ല്ല
Thursday, January 16, 2020 8:25 PM IST
തി​രു​വ​ന​ന്ത​പു​രം: സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി യോ​ഗം വെ​ള്ളി​യാ​ഴ്ച​യും ശ​നി​യാ​ഴ്ച​യു​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്തു ചേ​രും. മൂ​ന്നു വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണു സ​ന്പൂ​ർ​ണ കേ​ന്ദ്ര ക​മ്മി​റ്റി യോ​ഗം തി​രു​വ​ന​ന്ത​പു​ര​ത്തു ചേ​രു​ന്ന​ത്.

വി​ള​പ്പി​ൽ​ശാ​ല ഇ​എം​എ​സ് അ​ക്കാ​ദ​മി​യി​ലാ​ണു യോ​ഗം. ദേ​ശീ​യ രാ​ഷ്ട്രീ​യ​വും പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​യു​മാ​ണു പ്ര​ധാ​ന​പ്പെ​ട്ട ച​ർ​ച്ചാ വി​ഷ​യ​ങ്ങ​ൾ. കേ​ന്ദ്ര ക​മ്മി​റ്റി​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി നേ​താ​ക്ക​ൾ ത​ല​സ്ഥാ​ന​ത്തെ​ത്തി​യി​ട്ടു​ണ്ട്. നേ​താ​ക്ക​ളു​ടെ താ​മ​സൗ​ക​ര്യ​മെ​ല്ലാം ഇ​എം​എ​സ് അ​ക്കാ​ദ​മ​യി​ൽ ത​ന്നെ​യാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

അ​മേ​രി​ക്ക​യി​ൽ ചി​കി​ത്സ​യ്ക്കാ​യി പോ​യ​തി​നാ​ൽ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നു കേ​ന്ദ്ര ക​മ്മി​റ്റി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​കി​ല്ല. ഗ​വ​ർ​ണ​റും സ​ർ​ക്കാ​രും ത​മ്മി​ലു​ള്ള വാ​ക്പോ​ര് രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​വി​ഷ​യ​ത്തി​ൽ സി​പി​എം നേ​താ​ക്ക​ളു​ടെ പ്ര​തി​ക​ര​ണം ദേ​ശീ​യ ത​ല​ത്തി​ൽ ത​ന്നെ ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.