റി​പ്പ​ബ്ലി​ക് ദി​ന​ത്തി​നു​മു​മ്പ് ആ​ക്ര​മ​ണം ന​ട​ത്താ​ൻ പ​ദ്ധ​തി: ജ​മ്മു​വി​ൽ ഭീ​ക​ര​ർ പി​ടി​യി​ൽ
Thursday, January 16, 2020 7:46 PM IST
ശ്രീ​ന​ഗ​ർ: റി​പ്പ​ബ്ലി​ക് ദി​ന​മാ​യ ജ​നു​വ​രി 26ന് ​മു​ന്പ് ഇ​ന്ത്യ​യി​ൽ ഭീ​ക​രാ​ക്ര​മ​ണം ന​ട​ത്താ​ൻ പ​ദ്ധ​തി​യി​ട്ട പാ​ക്കി​സ്ഥാ​ൻ ഭീ​ക​രസം​ഘ​ട​ന​യി​ലെ അ​ഞ്ചു​പേ​രെ ജ​മ്മു​കാ​ഷ്മീ​ർ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ജ​യ്ഷ്-​ഇ-​മൊ​ഹ​മ്മ​ദ് ഭീകരസം​ഘ​ട​ന​യി​ലെ അം​ഗ​ങ്ങ​ളാ​ണ് പി​ടി​യി​ലാ​യ​ത്.

വ​ലി​യ അ​ള​വി​ൽ സ്ഫോ​ട​ക വ​സ്തു​ക്ക​ളും ഇ​വ​രി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്തു. സം​ഘ​ത്തി​ലെ പ്ര​ധാ​നി​യാ​യ മ​സൂ​ദ് അ​സ്ഹ​ർ ഐ​ക്യ​രാ​ഷ്ട്ര​സം​ഘ​ട​ന​യു​ടെ ഭീ​ക​ര​വാ​ദി ലി​സ്റ്റി​ലു​ള്ള​യാ​ളാ​ണ്.

ഇ​ന്ത്യ​യി​ൽ ഒ​ട്ടേ​റെ ത​വ​ണ ഭീ​ക​രാ​ക്ര​മ​ണം ന​ട​ത്തി​യ സം​ഘ​ട​ന​യാ​ണ് ജ​യ്ഷ് -ഇ-​മൊ​ഹ​മ്മ​ദ്. ഏ​റ്റ​വുമൊടു​വി​ൽ പു​ൽ​വാ​മ അ​ക്ര​മ​ത്തി​ൽ 49 സി​ആ​ർ​പി​എ​ഫ് ജ​വാന്മാ​ർ കൊ​ല്ല​പ്പെ​ട്ട​തി​നു പി​ന്നി​ലും ഈ ​ഭീ​ക​രസം​ഘ​ട​ന​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.