ആ​ർ​എ​സ്എ​സി​ന്‍റെ നി​യ​മം കേ​ര​ള​ത്തി​ൽ ന​ട​പ്പി​ലാ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല: മു​ഖ്യ​മ​ന്ത്രി
Thursday, January 16, 2020 6:51 PM IST
മ​ല​പ്പു​റം: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​വും ദേ​ശീ​യ ജ​ന​സം​ഖ്യാ ര​ജി​സ്റ്റ​റും കേ​ര​ള​ത്തി​ൽ ന​ട​പ്പി​ലാ​ക്കി​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ചു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ആ​ർ​എ​സ്എ​സി​ന്‍റെ നി​യ​മം കേ​ര​ള​ത്തി​ൽ ന​ട​പ്പി​ലാ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

മ​ത​നി​ര​പേ​ക്ഷ​ത ഇ​ല്ലാ​താ​ക്കി മ​താ​ധി​ഷ്ഠി​ത രാ​ഷ്ട്രം സൃ​ഷ്ടി​ക്കാ​നു​ള്ള ആ​ർ​എ​സ്എ​സി​ന്‍റെ ന​യ​മാ​ണു കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന​ത്. ഹി​റ്റ്ല​ർ ജ​ർ​മ​നി​യി​ൽ ചെ​യ്ത​താ​ണ് ആ​ർ​എ​സ്എ​സ് ഇ​വി​ടെ ചെ​യ്യു​ന്ന​ത്. ദേ​ശീ​യ ജ​ന​സം​ഖ്യാ ര​ജി​സ്റ്റ​റും പൗ​ര​ത്വ ര​ജി​സ്റ്റ​റും ത​മ്മി​ൽ അ​ഭേ​ദ്യ​മാ​യ ബ​ന്ധ​മു​ണ്ട്. പൗ​ര​ത്വ ര​ജി​സ്റ്റ​ർ ത​യാ​റാ​ക്കു​ന്ന​തി​ന്‍റെ മു​ന്നോ​ടി​യാ​ണി​ത്. ഇ​തു രാ​ജ്യ​ത്തി​ന്‍റെ നി​യ​മ​മ​ല്ല. ആ​ർ​എ​സ്എ​സി​ന്‍റെ നി​യ​മ​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി.

ദേ​ശീ​യ ജ​ന​സം​ഖ്യ ര​ജി​സ്റ്റ​ർ സം​സ്ഥാ​ന​ത്തു ന​ട​പ്പാ​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചി​ട്ടി​ല്ല. ആ​ർ​എ​സ്എ​സി​ന്‍റെ നി​യ​മം കേ​ര​ള​ത്തി​ൽ ന​ട​പ്പി​ലാ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും മ​ല​പ്പു​റ​ത്ത് ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ണ റാ​ലി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്ക​വെ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.