ജ​ഗ​നെ ത​ള​യ്ക്കാ​ൻ ആ​ന്ധ്ര​യി​ൽ ന​ട​ൻ പ​വ​ൻ ക​ല്യാ​ണു​മാ​യി ചേ​ർ​ന്ന് ബി​ജെ​പി
Thursday, January 16, 2020 6:07 PM IST
ഹൈ​ദ​രാ​ബാ​ദ്: ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ പു​തി​യ രാ​ഷ്‌ട്രീയ സ​ഖ്യ​വു​മാ​യി ബി​ജെ​പി. ന​ട​ൻ പ​വ​ൻ ക​ല്യാ​ണ്‍ നേ​തൃ​ത്വം ന​ൽ​കു​ന്ന ജ​ന​സേ​ന പാ​ർ​ട്ടി​യു​മാ​യി വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​രു​മി​ച്ചു മ​ൽ​സ​രി​ക്കാ​ൻ ധാ​ര​ണ​യാ​യി. ഇ​തു​സം​ബ​ന്ധി​ച്ച് ഇ​രു​പാ​ർ​ട്ടി​ക​ളും ത​മ്മി​ൽ വി​ജ​യ​വാ​ഡ​യി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ലാ​ണ് തീ​രു​മാ​ന​മാ​യ​ത്.

ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സി​നേ​യും ബി​ജെ​പി​യേ​യും ടിഡി​പി​യേ​യു​മൊ​ക്കെ നി​ഷ്പ്ര​ഭ​രാ​ക്കി ജ​ഗ​ൻ​മോ​ഹ​ൻ റെ​ഡ്ഡി​യു​ടെ വൈ​എ​സ്ആ​ർ കോ​ണ്‍​ഗ്ര​സ് വ​ൻ വി​ജ​യം നേ​ടി​യി​രു​ന്നു. എ​ന്നാ​ൽ ജ​ഗ​ൻ മ​ന്ത്രി​സ​ഭ​യു​ടെ പ്ര​തി​ച്ഛാ​യ ഇ​തി​ന​കം ന​ഷ്ട​മാ​യി​ട്ടു​ണ്ട്.

വ​രാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ശക്ത​മാ​യ സാ​ന്നി​ധ്യ​മ​റി​യി​ച്ച് ദ​ക്ഷി​ണേ​ന്ത്യ​യി​ലെ പ്ര​മു​ഖ സം​സ്ഥാ​ന​മാ​യ ആ​ന്ധ്ര പി​ടി​ച്ചെ​ടു​ക്കാ​നാ​ണ് ബി​ജെ​പി​യു​ടെ ശ്ര​മം. അ​തേ​സ​മ​യം, കോ​ണ്‍​ഗ്ര​സി​നും ടി​ഡി​പി​ക്കു​മൊ​ക്കെ സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ വേ​രോ​ട്ട​മു​ണ്ട്. പ​വ​ൻ ക​ല്യാ​ണി​നെ​പ്പോ​ലൊ​രു ജ​ന​പ്രി​യ ന​ട​നൊ​പ്പം ചേ​ർ​ന്ന് പാ​ർ​ട്ടി​യു​ടെ സ്വാ​ധീ​നം ശ​ക്തി​പ്പെ​ടു​ത്താ​നാ​ണ് ബി​ജെ​പി ശ്ര​മി​ക്കു​ന്ന​ത്.

വ​രു​ന്ന ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലാ​യി​രി​ക്കും ബി​ജെ​പി-​പ​വ​ൻ​ക​ല്യാ​ണ്‍ കൂ​ട്ടു​കെ​ട്ട് ആ​ദ്യ മ​ൽ​സ​ര​ത്തി​നി​റ​ങ്ങു​ന്ന​ത്. ആ​ന്ധ്രാ ​പ്ര​ദേ​ശി​ന്‍റെ നി​ർ​ദി​ഷ്ട ത​ല​സ്ഥാ​നം മാ​റ്റു​ന്ന​തി​നെ​തി​രെ സം​യു​ക്ത പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പിക്കാ​നും ഇ​രു​പാ​ർ​ട്ടി​ക​ളും തീ​രു​മാ​നി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.