ഇ​ന്ത്യ​യ്ക്ക് നാ​ണം​കെ​ട്ട തോ​ൽ​വി; ഓ​സീ​സ് വി​ജ​യം 10 വി​ക്ക​റ്റി​ന്
Tuesday, January 14, 2020 8:45 PM IST
മും​ബൈ: ഓ​സ്‌​ട്രേ​ലി​യ​ക്കെ​തി​രാ​യ ആ​ദ്യ ഏ​ക​ദി​ന​ത്തി​ല്‍ ഇ​ന്ത്യ​യ്ക്ക് നാ​ണം​കെ​ട്ട തോ​ൽ​വി. 10 വി​ക്ക​റ്റി​നാ​ണ് ഓ​സീ​സ് ഇ​ന്ത്യ​യെ കെ​ട്ടു​കെ​ട്ടി​ച്ച​ത്. ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 255 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം ഓ​സ്ട്രേ​ലി​യ വെ​റും 37.4 ഓ​വ​റി​ൽ മ​റി​ക​ട​ന്നു. മി​ന്നു​ന്ന സെ​ഞ്ചു​റി​ക​ളു​മാ​യി നി​റ​ഞ്ഞാ​ടി​യ ഡേ​വി​ഡ് വാ​ർ​ണ​റും ആ​രോ​ൺ ഫി​ഞ്ചു​മാ​ണ് ഇ​ന്ത്യ​യെ ത​ക​ർ​ത്തെ​റി​ഞ്ഞ​ത്.

വാ​ർ​ണ​ർ 112 പ​ന്തി​ൽ 17 ഫോ​റു​ക​ളു​ടെ​യും മൂ​ന്ന് കൂ​റ്റ​ൻ സി​ക്സ​റു​ക​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ 128 റ​ൺ​സ് അ​ടി​ച്ചെ​ടു​ത്ത​പ്പോ​ൾ 114 പ​ന്തി​ൽ 13 ഫോ​റു​ക​ളും ര​ണ്ട് സി​ക്സ​റു​ക​ളും തൊ​ങ്ങ​ൽ ചാ​ർ​ത്തി ഫി​ഞ്ച് നേ​ടി​യ​ത് 110 റ​ൺ​സ്. ഇ​രു​വ​ർ​ക്കും മു​ന്നി​ൽ ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​ർ ആ​വ​നാ​ഴി​യി​ലെ ആ​യു​ധ​ങ്ങ​ൾ എ​ല്ലാം പു​റ​ത്തെ​ടു​ത്തി​ട്ടും ര​ക്ഷ​യു​ണ്ടാ​യി​രു​ന്നി​ല്ല.

ഷ​മി​യും, ബും​റ​യും അ​ട​ങ്ങു​ന്ന ബൗ​ള​ർ​മാ​രെ​ല്ലാം ക​ണ​ക്കി​ന് പ്ര​ഹ​ര​മേ​റ്റു​വാ​ങ്ങി. നേ​ര​ത്തെ, 49.1 ഓ​വ​റി​ലാ​ണ് ഇ​ന്ത്യ 255ന് ​ഓ​ള്‍​ഔ​ട്ടാ​യ​ത്. ഒ​ന്നി​ന് 134 റ​ണ്‍​സെ​ന്ന നി​ല​യി​ല്‍ നി​ന്നാ​ണ് 30 റ​ണ്‍​സി​നി​ടെ തു​ട​രെ നാ​ല് വി​ക്ക​റ്റു​ക​ൾ ന​ഷ്ട​പ്പെ​ടു​ത്തി ഇ​ന്ത്യ ത​ക​ർ​ന്ന​ടി​ഞ്ഞ​ത്. ഈ ​ത​ക​ര്‍​ച്ച​യി​ല്‍ നി​ന്ന് ഋ​ഷ​ഭ് പ​ന്ത്- ര​വീ​ന്ദ്ര ജ​ഡേ​ജ സ​ഖ്യ​മാ​ണ് നീ​ല​പ്പ​ടെ ക​ര​ക​യ​റ്റി​യ​ത്. ഇ​രു​വ​രും ചേ​ര്‍​ന്ന് 49 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ര്‍​ത്തു. വാ​ല​ത്ത് ഒ​ന്‍​പ​താം വി​ക്ക​റ്റി​ല്‍ മു​ഹ​മ്മ​ദ് ഷ​മി- കു​ല്‍​ദീ​പ് യാ​ദ​വ് സ​ഖ്യം ന​ട​ത്തി​യ ചെ​റു​ത്തു നി​ൽ​പും സ്‌​കോ​ര്‍ 250 ക​ട​ക്കു​ന്ന​തി​ന് സ​ഹാ​യ​ക​മാ​യി.

ഇ​ന്ത്യ​ക്കാ​യി ശി​ഖ​ര്‍ ധ​വാ​ന്‍ അ​ര്‍​ധ സെ​ഞ്ച്വ​റി നേ​ടി മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു. ധ​വാ​ന്‍ 74 റ​ൺ​സ് നേ​ടി. 47 റ​ൺ​സു​മാ​യി കെ.​എ​ൽ.​രാ​ഹു​ലും, 28 റ​ൺ​സു​മാ​യി പ​ന്തും 25 റ​ൺ​സു​മാ​യി ജ​ഡേ​ജ​യും ധ​വാ​ന് മി​ക​ച്ച പി​ന്തു​ണ ന​ൽ​കി. രോ​ഹി​ത് ശ​ര്‍​മ (10), ക്യാ​പ്റ്റ​ന്‍ വി​രാ​ട് കോ​ഹ്‌​ലി (16), ശ്രേ​യ​സ് അ​യ്യ​ര്‍ (നാ​ല്) എ​ന്നി​വ​രാ​ണ് വ​ന്ന​പോ​ലെ മ​ട​ങ്ങി​യ​ത്. വാ​ല​റ്റ​ത്ത് ചെ​റു​ത്തു നി​ന്ന കു​ല്‍​ദീ​പ് 17 റ​ണ്‍​സും മു​ഹ​മ്മ​ദ് ഷ​മി 10 റ​ണ്‍​സും നേ​ടി.

91 പ​ന്തി​ല്‍ ഒ​ന്‍​പ​ത് ഫോ​റും ഒ​രു സി​ക്‌​സും ഉ​ൾ​പ്പെ​ടെ​യാ​ണ് ധ​വാ​ന്‍ 74 റ​ണ്‍​സെ​ടു​ത്ത​ത്. ക​രി​യ​റി​ലെ 28ാം അ​ര്‍​ധ സെ​ഞ്ച്വ​റി​യാ​ണ് താ​രം നേ​ടി​യ​ത്. ഓ​സ്‌​ട്രേ​ലി​യ​ക്കാ​യി മി​ച്ച​ല്‍ സ്റ്റാ​ര്‍​ക്ക് മൂ​ന്നും പാ​റ്റ് ക​മ്മി​ന്‍​സ്, കെ​യ്ന്‍ റി​ച്ചാ​ര്‍​ഡ്‌​സ​ന്‍ എ​ന്നി​വ​ര്‍ ര​ണ്ട് വീ​തം വി​ക്ക​റ്റു​ക​ളും വീ​ഴ്ത്തി. ആ​ദം സാം​പ, ആ​ഷ്ട​ന്‍ ആ​ഗ​ര്‍ എ​ന്നി​വ​ര്‍ ഓ​രോ വി​ക്ക​റ്റെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.