പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​: കേ​ര​ള​ത്തി​ല്‍ എ​ല്‍​ഡി​എ​ഫു​മാ​യി യോ​ജി​ച്ച സ​മ​ര​ത്തി​ന് ഇ​നി​യി​ല്ലെ​ന്ന് ചെ​ന്നി​ത്ത​ല
Tuesday, January 14, 2020 6:19 PM IST
ന്യൂ​ഡ​ല്‍​ഹി: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​യി​ല്‍ സം​സ്ഥാ​ന​ത്ത്‌ എ​ല്‍​ഡി​എ​ഫു​മാ​യി യോ​ജി​ച്ച സ​മ​ര​ത്തി​ന് ഇ​നി‍​യി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. എ​ല്‍​ഡി​എ​ഫു​മാ​യി യോ​ജി​ച്ചു​ള്ള സ​മ​രം എ​ല്ലാ​വ​ര്‍​ക്കും ഒ​രു സ​ന്ദേ​ശ​മാ​യി​രു​ന്നു, എ​ന്നാ​ല്‍ അ​തി​ന് ശേ​ഷം സ്ഥി​തി മാ​റി. സ​ര്‍​ക്കാ​റു​മാ​യു​ള്ള പ്ര​തി​പ​ക്ഷ യോ​ജി​പ്പി​നെ മു​ഖ്യ​മ​ന്ത്രി ദു​ര്‍​വ്യാ​ഖ്യാ​നം ചെ​യ്‌​തെ​ന്നും ചെ​ന്നി​ത്ത​ല ഡ​ല്‍​ഹി​യി​ല്‍ ന​ട​ത്തി​യ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ കേ​ര​ളം യോ​ജി​ച്ച സ​മ​ര​ത്തി​ലേ​ക്ക് നീ​ങ്ങ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​ത് പ്ര​തി​പ​ക്ഷ​മാ​ണ്. മ​റി​ച്ചു​ള്ള പ്ര​ചാ​ര​ണ​ത്തി​ല്‍​നി​ന്ന് സി​പി​എം പി​ന്മാ​റ​ണം. എ​ന്നാ​ല്‍, യോ​ജി​ച്ച സ​മ​ര​ത്തി​ന് ശേ​ഷം എ​ല്‍​ഡി​എ​ഫ് ഏ​ക​പ​ക്ഷീ​യ​മാ​യ സ​മ​ര​വു​മാ​യി മു​ന്നോ​ട്ടു​പോ​യി. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ എ​ല്ലാ​സ​മ​യ​ത്തും ഒ​രു​മി​ച്ച് സ​മ​രം ചെ​യ്യാ​നാ​കി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

അ​തേ​സ​മ​യം, സ​ര്‍​ക്കാ​റു​മാ​യി യോ​ജി​ച്ചു​ള്ള സ​മ​ര​ത്തി​ല്‍ കോ​ണ്‍​ഗ്ര​സി​ന​ക​ത്ത് അ​ഭി​പ്രാ​യ ഭി​ന്ന​ത ഇ​ല്ലെ​ന്നും ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.