വ​ധ​ശി​ക്ഷ ത​ന്നെ; നി​ർ​ഭ​യ കേ​സ് പ്ര​തി​ക​ളു​ടെ തി​രു​ത്ത​ൽ ഹ​ർ​ജി സു​പ്രീംകോ​ട​തി ത​ള്ളി
Tuesday, January 14, 2020 3:02 PM IST
ന്യൂ​ഡ​ൽ​ഹി: നി​ർ​ഭ​യ കേ​സി​ലെ വ​ധ​ശി​ക്ഷ​യ്ക്ക്‌ എ​തി​രെ പ്ര​തി​ക​ൾ ന​ൽ​കി​യ തി​രു​ത്ത​ൽ ഹ​ർ​ജി​ക​ൾ സു​പ്രീംകോ​ട​തി. പ്ര​തി​ക​ളാ​യ വി​ന​യ് ശ​ർ​മ, മു​കേ​ഷ് സിം​ഗ് എ​ന്നി​വ​രു​ടെ തി​രു​ത്ത​ൽ ഹ​ർ​ജി​ക​ളാ​ണ് ത​ള്ളി​യ​ത്. അ​തി​ക്രൂ​ര​മാ​യി പെ​ൺ​കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി​ക​ൾ ദ​യ അ​ർ​ഹി​ക്കു​ന്നി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കോ​ട​തി നടപടി.

ജ​സ്റ്റീ​സ് എ​ൻ.​വി. ര​മ​ണ അ​ധ്യ​ക്ഷ​നാ​യ അ​ഞ്ചം​ഗ ബെ​ഞ്ചാ​ണ് ഹ​ർ​ജി പരിഗണിച്ചത്. ജ​സ്റ്റീ​സു​മാ​രാ​യ അ​രു​ൺ മി​ശ്ര, ആ​ർ.​ഭാ​നു​മ​തി, അ​ശോ​ക് ഭൂ​ഷ​ൺ, ആ​ർ.​എ​ഫ്. ന​രി​മാ​ൻ എ​ന്നി​വ​രാ​യി​രു​ന്നു ബെ​ഞ്ചി​ലെ മ​റ്റ് അം​ഗ​ങ്ങ​ൾ. ഹ​ർ​ജി പ​രി​ഗ​ണി​ച്ച അ​ഞ്ചം​ഗ ബെ​ഞ്ച് പ​ത്ത് മി​നി​റ്റി​നു​ള്ളി​ൽ ത​ന്നെ ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കി.

കേ​സി​ലെ നാ​ല് പ്ര​തി​ക​ളു​ടെ​യും വ​ധ​ശി​ക്ഷ ജ​നു​വ​രി 22ന് ​രാ​വി​ലെ ഏ​ഴി​ന് ന​ട​പ്പാ​ക്കാ​ൻ ഡ​ൽ​ഹി പ​ട്യാ​ല​ഹൗ​സ് കോ​ട​തി വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ര​ണ്ട് പ്ര​തി​ക​ൾ തി​രു​ത്ത​ൽ ഹ​ർ​ജി​ക​ൾ ന​ൽ​കി​യ​ത്. രാ​ഷ്ട്ര​പ​തി​ക്ക് ദ​യാ​ഹ​ർ​ജി ന​ൽ​കാ​ൻ ഇ​നി പ്ര​തി​ക​ൾ​ക്ക് അ​വ​സ​ര​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.