ക​ളി​യി​ക്കാ​വി​ള കൊ​ല​പാ​ത​കം: മു​ഖ്യ​പ്ര​തി​ക​ൾ ഉ​ടു​പ്പി​യി​ൽ പി​ടി​യി​ൽ
Tuesday, January 14, 2020 2:05 PM IST
തി​രു​വ​ന​ന്ത​പു​രം: ക​ളി​യി​ക്കാ​വി​ള​യി​ൽ എ​എ​സ്ഐ വി​ൽ​സ​നെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ മു​ഖ്യ​പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ. തൗ​ഫി​ക്, അ​ബ്ദു​ൾ ഷെ​മിം എ​ന്നി വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ ക​ർ​ണാ​ട​ക​യി​ലെ ഉ​ടു​പ്പി​യി​ൽ റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ​നി​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ത​മി​ഴ്നാ​ട് ക്യു ​ബ്രാ​ഞ്ചാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രെ ഉ​ടു​പ്പി​യി​ലെ ഇ​ന്ദ്രാ​ണി ജ​യി​ലി​ലേ​ക്ക് മാ​റ്റി​യി​രി​ക്കു​ക​യാ​ണ്.

കാ​റി​ലെ​ത്തി​യ നാ​ൽ​വ​ർ സം​ഘ​മാ​ണ് വി​ൽ​സ​നെ ആ​ക്ര​മി​ച്ച​ത്. തൗ​ഫി​കും അ​ബ്ദു​ൾ ഷെ​മി​മും വി​ൽ​സ​നെ വെ​ടി​വ​ച്ചു. മ​റ്റു ര​ണ്ടു പേ​ർ കാ​റി​ൽ ഇ​രു​ന്നു. ഇ​വ​രെ കൂ​ടി പി​ടി​കി​ട്ടേ​ണ്ട​തു​ണ്ട്. ഇ​വ​ർ​ക്കാ​യി ത​മി​ഴ്നാ​ട്-​കേ​ര​ള പോ​ലീ​സ് സം​യു​ക്ത​മാ​യി തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രി​ക​യാ​ണ്.

പി​ടി​യി​ലാ​യ പ്ര​തി​ക​ൾ​ക്ക് തീ​വ്ര​വാ​ദ സം​ഘ​ട​ന​യാ​യ അ​ല്‍ ഉ​മ്മ​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്. പോ​ലീ​സ് ഇ​വ​രെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. ആ​സൂ​ത്രി​ത​മാ​യാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​തെ​ന്ന് തെ​ളി​യി​ക്കു​ന്ന കൂ​ടു​ത​ല്‍ സി​സി ടി​വി ദൃ​ശ്യ​ങ്ങ​ളും ഇ​പ്പോ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. കേ​ര​ള പോ​ലീ​സും ത​മി​ഴ്നാ​ട് പോ​ലീ​സും സം​യു​ക്ത​മാ​യി​ട്ടാ​ണ് കേ​സി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. ഇ​തി​ന​കം നൂ​റോ​ളം പേ​രെ ചോ​ദ്യം​ചെ​യ്തു.

തൗ​ഫി​കും ഷെ​മി​മും​കൊ​ല​പാ​ത​ക​ത്തി​നു മു​മ്പു കേ​ര​ള​ത്തി​ൽ താ​മ​സി​ച്ചി​രു​ന്നു​വെ​ന്ന് അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഈ ​സ​മ​യ​ത്താ​ണു പ്ര​തി​ക​ൾ കൊ​ല​പാ​ത​കം ആ​സൂ​ത്ര​ണം ചെ​യ്ത​ത്. കൊ​ല​പാ​ത​ക​ത്തി​നു ര​ണ്ടു ദി​വ​സം മു​ൻ​പ് പ്ര​തി​ക​ൾ നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ താ​മ​സി​ച്ചി​രു​ന്നു​വെ​ന്നാ​ണു പോ​ലീ​സ് നി​ഗ​മ​നം. ഇ​തു സ്ഥി​രീ​ക​രി​ക്കു​ന്ന​തി​നു​ള്ള സി​സി​ടി​വി കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​നു ല​ഭി​ച്ചി​ട്ടു​ണ്ട്. നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ ഒ​രു ആ​രാ​ധ​നാ​കേ​ന്ദ്ര​ത്തി​ലേ​ക്കു പ്ര​തി​ക​ൾ ക​യ റി​പ്പോ​കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സി​നു ല​ഭി​ച്ചി​ട്ടു​ണ്ട്. വി​തു​ര സ്വ​ദേ​ശി​യാ​യ സെ​യ്ദ​ലി എ​ന്ന​യാ​ൾ ഏ​ർ​പ്പാ​ടാ​ക്കി​യ വാ​ട​ക​വീ​ട്ടി​ലാ​യി​രു​ന്നു ഇ​രു​വ​രും താ ​മ​സി​ച്ചി​രു​ന്ന​തെ​ന്നാ​ണ് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​കു​ന്ന​ത്.

ഇ​ക്ക​ഴി​ഞ്ഞ എ​ട്ടി​നു രാ​ത്രി​യി​ലാ​യി​രു​ന്നു ക​ളി​യി​ക്കാ​വി​ള​യി​ൽ എ​എ​സ്ഐ വി​ൽ​സ​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഏ​ഴ്, എ​ട്ട് തീ​യ​തി​ക​ളി​ൽ തൗ​ഫീ​ക്കും ഷെ​മീ​മും വാ ​ട​ക​വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്നു​വെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ. പ്ര​തി​ക​ൾ​ക്കു വീ​ട് ത​ര​പ്പെ​ടു​ത്തി​കൊ​ടു​ത്ത സെ​യ്ദ​ലി കൊ​ല​പാ​ത​ക​ത്തി​നു​ശേ​ഷം ഒ​ളി​വി​ൽ പോ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.