പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്കു​ന്ന​ത് രാ​ജ്യ​ത്തി​ന്‍റെ ധാ​ർ​മി​ക​ത​യ്ക്കു ചേ​ർ​ന്ന​ത​ല്ല: പ്ര​ധാ​ന​മ​ന്ത്രി
Monday, December 16, 2019 2:50 PM IST
ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ അ​ക്ര​മാ​സ​ക്ത​മാ​കു​ന്ന​തി​ൽ ക​ടു​ത്ത ദു​ഖം​രേ​ഖ​പ്പെ​ടു​ത്തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്കു​ന്ന​തും ജ​ന​ങ്ങ​ളു​ടെ സാ​ധാ​ര​ണ ജീ​വി​ത​ത്തെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​തും രാ​ജ്യ​ത്തി​ന്‍റെ ധാ​ർ​മി​ക​ത​യ്ക്കു ചേ​ർ​ന്ന​ത​ല്ലെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ അ​ക്ര​മാ​സ​ക്ത​മാ​യ പ്ര​തി​ഷേ​ധം നി​ർ​ഭാ​ഗ്യ​ക​ര​വും ദു​ഖ​ക​ര​വു​മാ​ണ്. സം​വാ​ദ​വും ച​ർ​ച്ച​യും വി​യോ​ജി​പ്പും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ അ​നി​വാ​ര്യ ഘ​ട​ക​ങ്ങ​ളാ​ണ്. എ​ന്നാ​ൽ പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്കു​ന്ന​തും ജ​ന​ങ്ങ​ളു​ടെ സാ​ധാ​ര​ണ ജീ​വി​ത​ത്തെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​തും രാ​ജ്യ​ത്തി​ന്‍റെ ധാ​ർ​മി​ക​ത​യ്ക്കു ചേ​ർ​ന്ന​ത​ല്ല- പ്ര​ധാ​ന​മ​ന്ത്രി ട്വീ​റ്റ് ചെ​യ്തു.

ഈ ​സ​മ​യം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് ഇ​ന്ത്യ​യു​ടെ വി​ക​സ​ന​ത്തി​നും ഓ​രോ ഇ​ന്ത്യ​ക്കാ​ര​ന്‍റെ​യും ശാ​ക്തീ​ക​ര​ണ​ത്തി​നും പ്ര​ത്യേ​കി​ച്ച് ദ​രി​ദ്ര​ർ​ക്കും താ​ഴേ​ത്ത​ട്ടി​ൽ ഉ​ള്ള​വ​ർ​ക്കും പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​ർ​ക്കു​മാ​യി നാ​മെ​ല്ലാ​വ​രും ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ക എ​ന്ന​താ​ണ്. സ്ഥാ​പി​ത താ​ൽ​പ്പ​ര്യ​ക്കാ​ർ ന​മ്മ​ളെ വി​ഘ​ടി​പ്പി​ക്കാ​നും അ​സ്വ​സ്ഥ​ത സൃ​ഷ്ടി​ക്കാ​നും അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.